Connect with us

International

9/11: യുദ്ധത്തിലേക്ക് എടുത്തുചാടാനുള്ള പടിഞ്ഞാറിന്റെ ഗൂഢാലോചന ആയിരുന്നെന്ന് ലേബര്‍ പാര്‍ട്ടി നേതാവ്

Published

|

Last Updated

ന്യൂയോര്‍ക്ക്: അഫ്ഗാനിസ്ഥാനിലേക്ക് അധിനിവേശം നടത്താന്‍ പടിഞ്ഞാറ് കെട്ടിപ്പടച്ചുണ്ടായക്കിയ സംഭവമായിരുന്നു വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണമെന്ന് ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിന്‍. 12 വര്‍ഷം മുമ്പെഴുതിയ, ഇപ്പോള്‍ പുറത്തുവന്ന ലേഖനത്തിലാണ് ഏറെ കോളിളക്കം സൃഷ്ടിച്ചേക്കാവുന്ന വെളിപ്പെടുത്തലുള്ളത്. സെപ്തംബര്‍ 11 ആക്രമണത്തെ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റായിരുന്ന ജോര്‍ജ് ഡബ്ല്യൂ ബുഷും ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ടോണി ബ്ലയറും യുദ്ധത്തിന് വേണ്ടി ഉപയോഗപ്പെടുത്തുകയായിരുന്നുവെന്ന് ലേഖനത്തില്‍ പറയുന്നു. 18 മാസം നീണ്ടുനിന്ന കൗശലങ്ങള്‍ ഉപയോഗിച്ച് നടത്തിയ ആ ആക്രമണം ചരിത്രകാരന്മാര്‍ അതീവ താത്പര്യത്തോടെ പഠിച്ചുമനസ്സിലാക്കുമെന്നും ഈ ലേഖനത്തിലുള്ളതായി ദി ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു.
സെപ്തംബര്‍ 11ലെ ആക്രമണത്തിന് ശേഷം ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ഉസാമ ബിന്‍ലാദിനും അല്‍ഖാഇദയുമാണെന്ന പ്രചാരണം പെട്ടെന്ന് വേരുറച്ചുപോയി. താലിബാനെ ആക്രമിച്ചു കീഴ്‌പ്പെടുത്താനുള്ള നീക്കമായിരുന്നു ഇത്. പുതിയ ലോക ക്രമം സൃഷ്ടിച്ചെടുക്കാനുള്ള ഗൂഢാലോചനയാണ് ഇതിന് പിന്നില്‍. ലേബര്‍ ബ്രീഫിംഗ് എന്ന ലേഖനത്തില്‍ ഗള്‍ഫ് യുദ്ധം പുതിയ ലോക ക്രമം സൃഷ്ടിച്ചെടുക്കുന്നതിന്റെ തുടക്കമായിരുന്നു. പടിഞ്ഞാറന്‍ രാജ്യങ്ങള്‍ അവരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താന്‍ ഏത് ആയുധവും പ്രയോഗിക്കുമെന്നും ലേഖനത്തില്‍ പറയുന്നു.

Latest