Connect with us

Kozhikode

വാഹനങ്ങള്‍ വണ്‍വെ തെറ്റിക്കുന്നത് അപകടങ്ങള്‍ക്ക് കാരണമാകുന്നു

Published

|

Last Updated

കോഴിക്കോട്: നഗരത്തിലെ റോഡുകളില്‍ രാത്രികാലങ്ങളില്‍ വാഹനങ്ങള്‍ വണ്‍വേ തെറ്റിക്കുന്നു. നഗരത്തിലെ റോഡുകളില്‍ 24 മണിക്കൂറും വണ്‍വേ വേണമെന്നാണ് നിയമമെങ്കിലും രാത്രി എട്ടുമണി കഴിഞ്ഞാല്‍ വണ്‍വേ തെറ്റിക്കുന്നത് പതിവാണ്. കണ്ണൂര്‍, വയനാട് റോഡുകളില്‍ ഇതുമൂലം അപകട സാധ്യതയും ഏറെയാണ്. ഇതിനെതിരെ ആദ്യ കാലത്ത് പരിശോധനയുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ പേരിന് മാത്രമാണ്. ഫ്‌ളൈയിംഗ് സ്‌ക്വാഡില്‍ വേണ്ടത്ര പോലീസുകാരില്ലാത്തതാണ് രാത്രികാല വണ്‍വേ പരിശോധന നടക്കാത്തതെന്നറിയുന്നു. നിലവില്‍ രാത്രിയിലെ ഡ്യൂട്ടി ഷിഫ്റ്റില്‍ ആളുകള്‍ കുറവായിരിക്കും.
ഇതിനായിട്ടുളള ഷിഫ്റ്റ് നിര്‍ണയിച്ചിട്ടില്ലെന്നും പറയുന്നു. പൊതുവില്‍ സംസ്ഥാനത്ത് രാത്രികാല വണ്‍വേ തെറ്റിക്കുന്നതിനെതിരെ ഏകീകൃത സമ്പ്രദായം നടപ്പിലാക്കിയിട്ടില്ല. ഇതാണ് പരിശോധന കര്‍ശനമാകാത്തതിന്റെ കാരണമായി പറയുന്നത്. നഗരത്തില്‍ അന്തര്‍സംസ്ഥാന ലോറികള്‍ വണ്‍വേ തെറ്റിച്ച് കുതിക്കുന്നതിന്റെ പേരില്‍ വാഹനയാത്രക്കാര്‍ തമ്മില്‍ വാക്കേറ്റം പതിവാണ്.
കണ്ണൂര്‍ റോഡില്‍ ഇംഗ്ലിഷ് പള്ളി മാര്‍ക്കറ്റ് ജംഗ്ഷനിലും വയനാട് റോഡില്‍ മാവൂര്‍ റോഡ് ജംഗ്ഷനിലും പട്ടാള പള്ളി ജംഗ്ഷനിലും സി എസ് ഐ ജംഗ്ഷനിലും പുഷ്പ ജംഗ്ഷനിലുമാണ് രാത്രിസമയത്ത് വണ്‍വേ തെറ്റിക്കുന്നത്. പാവമണി റോഡില്‍ നിന്നു വലത്തേക്കു തിരിയുന്ന വാഹനങ്ങളും സിഎച്ച് മേല്‍പ്പാലം ഇറങ്ങി വയനാട് റോഡില്‍ പ്രവേശിക്കാന്‍ വണ്‍ വേ തെറ്റിക്കുന്നവരും കുറവല്ല.

---- facebook comment plugin here -----

Latest