Connect with us

National

ആസ്ട്രോസാറ്റ് വിക്ഷേപണം വിജയകരം

Published

|

Last Updated

ബംഗളൂരു: ബഹിരാകാശ ടെലിസ്‌കോപ്പ് ഉപഗ്രഹമായ ആസ്‌ട്രോസാറ്റ് ഇന്ത്യ വിജയകരമായി വിക്ഷേപിച്ചു. തിങ്കളാഴ്ച രാവിലെ പത്ത് മണിക്ക് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നാണ് ആസ്‌ട്രോസാറ്റ് അടക്കം ഏഴ് ഉപഗ്രഹങ്ങളുമായി പി എസ് എല്‍ വി സി – 30 ബഹിരാകാശത്തേക്ക് കുതിച്ചത്. ഇന്തോനേഷ്യയുടെയും കാനഡയുടെയും ഓരോ ഉപഗ്രഹങ്ങളും യു എസിന്റെ നാല് നാനോ ഉപഗ്രഹങ്ങളുമാണ് ഇന്ത്യ ഇതോടൊപ്പം ഭ്രമണപഥത്തില്‍ എത്തിച്ചത്.

1513 കിലോഗ്രാമാണ് ആസ്‌ട്രോസാറ്റിന്റെ ഭാരം. അഞ്ച് വര്‍ഷമാണ് പ്രവര്‍ത്തന കാലാവധി. ഈ വിക്ഷേപണത്തോടെ ഇന്ത്യ സ്വന്തമായി ബഹിരാകാശ ടെലിസ്‌കോപ്പ് വിക്ഷേപിച്ച അഞ്ചാമത്തെ രാജ്യമായി. അമേരിക്ക, റഷ്യ, യൂറോപ്യന്‍ യൂണിയന്‍, ജപ്പാന്‍ എന്നിവയാണ് ഇതിന് മുമ്പ് ബഹിരാകാശ ടെലിസ്‌കോപ്പ് വിക്ഷേപിച്ചത്.

Latest