Connect with us

National

സോമനാഥ് ഭാരതിയോട് ആറ് മണിക്കകം കീഴടങ്ങാന്‍ സുപ്രീ‌ം കോടതി ഉത്തരവ്

Published

|

Last Updated

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി നേതാവും മുന്‍ ഡല്‍ഹി നിയമമന്ത്രിയുമായ സോമനാഥ് ഭാരതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രിം കോടതി തള്ളി. ഭാരതി ഇന്ന് വൈകീട്ട് ആറ് മണിക്ക് മുമ്പായി പോലീസില്‍ കീഴടങ്ങണമെന്ന് സുപ്രിം കോടതി ഉത്തരവിടുകയും ചെയ്തു. ആദ്യം കീഴടങ്ങുക, അതിന് ശേഷം മതി കോടതിയെ സമീപിക്കലെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.

ഭാര്യ ലിപിക മിശ്ര നല്‍കിയ ഗാര്‍ഹിക പീഡനക്കേസിലാണ് സോമനാഥ് ഭാരതിയെ പോലീസ് അന്വേഷിക്കുന്നത്. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ദ്വാരക നഗര്‍ പോലീസ് സ്‌റ്റേഷനിലാണ് ലിപിക മിശ്ര കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. തന്നെ കൊലപ്പെടുത്താന്‍ ശ്രമിച്ചതായും ഗര്‍ഭിണിയായിരിക്കുമ്പോള്‍ പട്ടിയെ വിട്ട് ആക്രമിക്കാന്‍ ശ്രമിച്ചെന്നും ലിപിക പരാതിയില്‍ പറയുന്നു. 2010ലായിരുന്നു ഇരുവരുടെയും വിവാഹം.

Latest