Connect with us

International

പ്രധാനമന്ത്രി നരേന്ദ്ര മോഡി ഒബാമയുമായി കൂടിക്കാഴ്ച നടത്തി

Published

|

Last Updated

ന്യൂയോര്‍ക്ക്: പ്രധാനമന്ത്രി നരേന്ദ്ര മോഡി യു എസ് പ്രസിഡന്റ് ബരാക് ഒബാമയുമായി കൂടിക്കാഴ്ച നടത്തി. ന്യൂയോര്‍ക്കിലെ യു എന്‍ ആസ്ഥാനത്തായിരുന്നു ഇരുനേതാക്കളുടെയും കൂടിക്കാഴ്ച. യു എന്‍ സുരക്ഷാ കൗണ്‍സിലില്‍ സ്ഥിരാംഗത്വത്തിന് പിന്തുണ നല്‍കിയതിന് ഒബാമയോട് മോഡി നന്ദി പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിജ്ഞാബദ്ധതയേയും സൗഹൃദത്തേയും താന്‍ വിലമതിക്കുന്നുവെന്നും മോഡി വ്യക്തമാക്കി.

ഉൗര്‍ജമേഖലയില്‍ ഒന്നിച്ച് പ്രവര്‍ത്തിക്കുന്നതിന് ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയിലെത്തി. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട വിഷയങ്ങളും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി.

ഒരു വര്‍ഷത്തിനിടെ ഇത് മൂന്നാം തവണയാണ് ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തുന്നത്. കഴിഞ്ഞ വര്‍ഷം വാഷിംഗ്ടണില്‍ വെച്ചും റിപ്പബ്ലിക് ദിനത്തില്‍ ഇന്ത്യയില്‍ അതിഥിയായി ഒബാമ എത്തിയപ്പോഴും ഇരുവരും കൂടിക്കാഴ്ച നടത്തിയിരുന്നു.

obama hugs modi

നേരത്തെ ബ്രിട്ടിഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണുമായും ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒലന്‍ദുമായും മോഡി കൂടിക്കാഴ്ച നടത്തിയിരുന്നു. മോഡിയുടെ അഞ്ച് ദിവസത്തെ യു എസ് പര്യടനം ഇന്ന് സമാപിക്കും.