Connect with us

Palakkad

സി പി എം അനുഭാവിയുടെ വീട്ടിലെ വെടിവെപ്പ്: മേലുദ്യോഗസ്ഥന്റെ ഉത്തരവ് ലംഘിച്ചെന്ന്

Published

|

Last Updated

പാലക്കാട്: അകത്തേത്തറയില്‍ വീടിനകത്ത്കയറി സി പി എം അനുഭാവിയുടെ വീട്ടില്‍ തോക്കെടുത്തു നിറയൊഴിച്ചതുമായി ബന്ധപ്പെട്ട് എസ ്‌ഐ—ക്കും രണ്ടു പോലീസുകാര്‍ക്കുമെതിരെ ശക്തമായ നടപടിക്ക് ശിപാര്‍ശ. മേലുദ്യോഗസ്ഥന്റെ ഉത്തരവ് എസ് ഐയും പോലീസുകാരും ധിക്കരിച്ചാണ് വെടിവെപ്പ് നടത്തിയതെന്നാണ് കേസ് അന്വേഷണറിപ്പോര്‍ട്ടില്‍ ഡി വൈ എസ് പി രേഖപ്പെടുത്തിയിരിക്കുന്നത്.
ജില്ലാ പോലീസ് മേധാവി ഐ ജി സുരേഷ് രാജ് പുരോഹിതിനു റിപ്പോര്‍ട്ട് കൈമാറി. അകത്തേത്തറയിലെ പ്രതിയുടെ വീട്ടിലെത്തിയ എസ് ഐയുടെ നേതൃത്വത്തിലുള്ള പോാലീസ് സംഘം പ്രതിയില്ലെന്നു കണ്ട് തിരികെ സ്‌റ്റേഷനിലേക്കു മടങ്ങിയെങ്കിലും വീണ്ടും ആ വീട്ടിലെത്തുകയായിരുന്നു.
രണ്ടാംതവണ പോകരുതെന്നു മേലുദ്യോഗസ്ഥന്‍ നിര്‍ദേശിച്ചിരുന്നു. പോലീസ് സംഘം മഫ്ടിയില്‍ പോയതിനോടും ഉദ്യോഗസ്ഥനു വിയോജിപ്പുണ്ടായിരുന്നു. എസ്‌ഐ നിറയൊഴിച്ചത് സ്വയ രക്ഷക്കുവേണ്ടിയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. സംഭവത്തെ തുടര്‍ന്നു എസ് ഐ സി ആര്‍ രാജേഷ് കുമാറിനെ പാലക്കാട്-തൃശൂര്‍ അതിര്‍ത്തിയായ ചേലക്കരയിലേക്കു സ്ഥലം മാറ്റി. തന്നെയും രണ്ടു പെണ്‍കുട്ടികളെയും തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയെന്നും മര്‍ദിച്ചെന്നും പ്രതിയുടെ ഭാര്യ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എസ് ഐക്കും സി പി ഒമാരായ രാംകുമാര്‍, പ്രദീപ് കുമാര്‍ എന്നിവര്‍ക്കുമെതിരെ പോാലീസ് കേസെടുത്തിട്ടുണ്ട്.
പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള നടപടിയില്‍ സേനയില്‍ അമര്‍ഷമുണ്ട്. പ്രതിയെ അറസ്റ്റ് ചെയ്യാന്‍ പോകുന്നതിനു മുന്‍പ് തോക്ക് കൈവശം കരുതുന്ന കാര്യം എസ് ഐ ജിഡി ബുക്കില്‍ രേഖപ്പെടുത്തിയിരുന്നുവെന്നും അറസ്റ്റിനെക്കുറിച്ച് മേല്‍ ഉദ്യോഗസ്ഥനെ അറിയിച്ചിരുന്നുവെന്നും പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ പറയുന്നു.
പോലീസിനു നേരെ വാളു വീശിയ പ്രതി പവിത്രനെ അറസ്റ്റ് ചെയ്യാത്തതിലും അസോസിയേഷനില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്,പ്രതി പവിത്രന്‍ കഴിഞ്ഞ ദിവസം നടന്ന സി പി എം പ്രതിഷേധ ജാഥയുടെ മുന്‍ നിരയിലുണ്ടായിരുന്നു. ഞായറാഴ്ച രാത്രി ഏഴു മണിയോടെയാണു അഞ്ചു ക്രിമിനല്‍ കേസുകളിലെ പ്രതിയായ അകത്തേത്തറ ശാസ്താനഗറില്‍ താമസിക്കുന്ന മലമ്പുഴ തോട്ടുപുര പവിത്രനെ അറസ്റ്റ് ചെയ്യാനെത്തിയ എസ് ഐ ആകാശത്തേക്കു നിറയൊഴിച്ചത്. പ്രതി വാള്‍ വീശിയതു കൊണ്ടു നിറയൊഴിച്ചെന്നാണ് പോലീസ് പറയുന്നത്. അകത്തേത്തറ പഞ്ചായത്തില്‍ കോണ്‍ഗ്രസ്–സി പി എം പഞ്ചായത്ത് അംഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നുള്ള കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്യാന്‍ പോലീസ് മഫ്ടിയിലെത്തിയത്.———