Connect with us

Kerala

വയോജനങ്ങള്‍ക്കായി എല്‍ഡര്‍ലി ലൈന്‍ ആരംഭിക്കും : മന്ത്രി എം കെ മുനീര്‍

Published

|

Last Updated

കോഴിക്കോട്: വയോജനങ്ങള്‍ക്കായി സംസ്ഥാനത്ത് ചൈല്‍ഡ് ലൈന്‍ മാതൃകയില്‍ എല്‍ഡര്‍ലി ലൈന്‍ ആരംഭിക്കുമെന്ന് സാമൂഹികക്ഷേമ മന്ത്രി എം കെ മുനീര്‍. സേവനം ആവശ്യമുള്ള മുതിര്‍ന്ന പൗരന്‍മാര്‍ക്ക് മൊബൈല്‍, ഓണ്‍ൈലന്‍ സംവിധാനത്തിലൂടെ ആവശ്യമുള്ള സേവന സ്ഥാപനവുമായി ബന്ധപ്പെടാന്‍ ഇതിലൂടെയാവും. സാമൂഹികസുരക്ഷാ മിഷന്റെ നേതൃത്വത്തില്‍ എറണാകുളം ജില്ലയില്‍ ഇതിന് തുടക്കം കുറിക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന വയോജന ദിനാഘോഷം ഫാറൂഖ് കോളജില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
വയോജനങ്ങള്‍ക്ക് വിവിധ ആവശ്യങ്ങള്‍ക്കായി പ്രിവിലേജ് കാര്‍ഡ് ഏര്‍പ്പെടുത്തും. മുതിര്‍ന്നവര്‍ക്ക് ആരോഗ്യപരിരക്ഷ നല്‍കുന്ന വയോമിത്രം പദ്ധതി പഞ്ചായത്തുകളിലേക്ക് വ്യാപിപ്പിക്കും. സംസ്ഥാനം മുഴുവന്‍ സാമൂഹിക സന്നദ്ധ സേനയെ തയ്യാറാക്കുന്നതിന്റെ ഭാഗമായി വികെയര്‍ വളണ്ടിയര്‍ കോര്‍പ്‌സ് രൂപവത്‌രിക്കും. സാമൂഹിക നീതി വകുപ്പിന്റെ പേര് സോഷ്യല്‍ ജസ്റ്റീസ് ആന്‍ഡ് കംപാഷനേറ്റ് വകുപ്പ് ആക്കി മാറ്റുമെന്നും മന്ത്രി പറഞ്ഞു.
കലക്ടര്‍ എന്‍ പ്രശാന്ത്, ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍, ൈകതപ്രം ദാമോദരന്‍ നമ്പൂതിരി, കെ വി കുഞ്ഞമ്മദ്, പ്രിന്‍സിപ്പല്‍ ഇ പി ഇമ്പിച്ചിക്കോയ പ്രസംഗിച്ചു. കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ.ടി പി അശ്‌റഫ് സ്വാഗതവും ജില്ലാ സാമൂഹികനീതി ഓഫീസര്‍ ടി പി സാറാമ്മ നന്ദിയും പറഞ്ഞു.