Connect with us

Kozhikode

സഹായി ഡയാലിസിസ് സെന്റര്‍ ആശ്വാസകരം : മന്ത്രി ഇബ്‌റാഹിം കുഞ്ഞ്‌

Published

|

Last Updated

താമരശ്ശേരി: കിഡ്‌നി രോഗം വ്യാപകമാവുന്ന കേരളത്തില്‍ ഡയാലിസിസിന് വിധേയരാവാന്‍ സാധാരണക്കാര്‍ ഏറെ പ്രയാസപ്പെടുകയാണെന്നും അത്തരക്കാര്‍ക്ക് സഹായിയുടെ ഡയാലിസിസ് സെന്റര്‍ ആശ്വാസം പകരുമെന്നും പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് പറഞ്ഞു. സഹായിവാദിസലാമിന്റെ കീഴില്‍ പൂനൂര്‍ ഹോസ്പിറ്റലില്‍ സ്ഥാപിച്ച ഡയാലിസിസ് സെന്റര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാവപ്പെട്ടവന് ഡയാലിസിസ് ചെയ്യാന്‍ വളരെ ബുദ്ധിമുട്ടാണ്. സമ്പാദ്യമുള്ളത് വിറ്റാലും ചികിത്സിക്കാന്‍ കഴിയാത്ത ചുറ്റുപാടാണുള്ളത്. അവര്‍ക്കൊക്കെ ആശ്വാസവും അത്താണിയുമായി സഹായിയുടെ ഡയാലിസിസ് സെന്റര്‍ മാറുന്നത് ഏറെ സന്തോഷകരമാണെന്നും മന്ത്രി പറഞ്ഞു. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ത്ഥന നടത്തി.
ഡയാലിസിസ് സെന്ററിനുള്ള ആംബുലന്‍സിന്റെ ലോഞ്ചിംഗ് പുരുഷന്‍ കടലുണ്ടി എം എല്‍ എ നിര്‍വഹിച്ചു. മുന്‍ കെ പി സി സി സെക്രട്ടറി എന്‍ കെ അബ്ദുറഹിമാന്‍, സി കെ ഹുസ്സൈന്‍ നീബാരി എന്നിവര്‍ ഓരോ ഡയാലിസിസ് മെഷീനുള്ള ഫണ്ട് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ക്ക് കൈമാറി. ഹെല്‍ത്ത് കെയര്‍ സൊസൈറ്റി സ്‌പെഷ്യല്‍ സ്‌കൂളിനുള്ള വാഹനത്തിന്റെ താക്കോല്‍ സയ്യിദ് അലി ബാഫഖി തങ്ങളില്‍ നിന്നും ശഫീഖ് കാന്തപുരം ഏറ്റുവാങ്ങി.വി എം ഉമ്മര്‍ മാസ്റ്റര്‍ എം എല്‍ എ മുഖ്യാതിഥിയായിരുന്നു. പേരോട് അബ്ദുറഹിമാന്‍ സഖാഫി, സയ്യിദ്അബ്ദുല്‍ ഫത്താഹ് അഹ്ദല്‍ അവേലം, കെ കെ അഹമ്മദ്കുട്ടി മുസ്ല്യാര്‍ കട്ടിപ്പാറ, സി മുഹമ്മദ് ഫൈസി, കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് താര അബ്്ദുറഹിമാന്‍ ഹാജി, പനങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇസ്മാഈല്‍ കുറുമ്പൊയില്‍, താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ വി മുഹമ്മദ്, സയ്യിദ്ത്വാഹാ തങ്ങള്‍ സഖാഫി, സയ്യിദ് മുഹമ്മദ് തുറാബ്‌സഖാഫി, ഡോ. എ പി അബ്ദുല്‍ ഹഖീം അസ്ഹരി, പ്രൊഫ. എ കെ അബ്ദുല്‍ഹമീദ്, എ കെ ഗോപാലന്‍, സി പി മൂസഹാജി അപ്പോളോ, എന്‍ അലിഅബ്ദുല്ല, ടി കെ അബ്ദുറഹിമാന്‍ ബാഖവി, സി എച്ച് റഹ്മത്തുല്ലസഖാഫി, സയ്യിദ് മശ്ഹൂര്‍ആറ്റ തങ്ങള്‍ സംബന്ധിച്ചു. കെ എ നാസര്‍ചെറുവാടി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ അബ്ദുല്ല സഅദി സ്വാഗതവും അബ്ദുന്നാസര്‍ സഖാഫി നന്ദിയും പറഞ്ഞു.