Connect with us

Malappuram

സന്നദ്ധ രക്തദാന ദിനം ജില്ലാതല ഉദ്ഘാടനം

Published

|

Last Updated

കല്‍പ്പറ്റ: “രക്തദാതാക്കള്‍ പ്രത്യാശയുടെ പൊന്‍ കിരണങ്ങളാകുന്നു, രക്തദാനം ഒരു ശീലമാക്കൂ” എന്ന സന്ദേശവുമായി ദേശീയ സന്നദ്ധ രക്തദാനദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കല്‍പറ്റ എന്‍.എം.എസ്.എം കോളേജില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി ഉഷാ കുമാരി നിര്‍വ്വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ പി.വി ശശിധരന്‍ അദ്ധ്യക്ഷനായി. ബോധവത്കരണ റാലി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ. റഷീദ് ഫഌഗോഫ് ചെയ്തു. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ഇ. ബിജോയ് ദിനാചരണ സന്ദേശം നല്‍കി. കോളേജ് റെഡ് റിബണ്‍ ക്ലബ്ബിലെ വിദ്യാര്‍ത്ഥികള്‍ ബത്തേരി ബ്ലഡ് ബാങ്കിന്റെ നേതൃത്വത്തില്‍ നടത്തിയ രക്തദാന ക്യാമ്പ് കോളേജ് പ്രിന്‍സിപ്പാള്‍ ടെസിയാമ്മ തോമസ് ഉദ്ഘാടനം ചെയ്തു.
യുവാക്കളും സന്നദ്ധ രക്തദാനവും എന്ന വിഷയത്തില്‍ നടന്ന സെമിനാറിന് കെ.എസ്.എ.സി.എസ് ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ. കെ.എസ്. അജയന്‍, സുല്‍ത്താന്‍ ബത്തേരി ബ്ലഡ് ബാങ്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ സുരാജ് എന്നിവര്‍ നേതൃത്വം നല്‍കി. ഡോ. സന്തോഷ് കെ, ഡോ. അജിത്കുമാര്‍ എസ്.എല്‍, ഡോ. കെ.എസ്. അജയന്‍, ഡോ. സുരാജ്, ഷാജി തദേവൂസ്, ലൈജു പി, സുനില്‍ദത്ത്, ബാലന്‍ സി.സി, യു. കെ. കൃഷ്ണന്‍, അര്‍ബിന്‍ ഐസക്ക്, ബേബി നാപ്പള്ളി, ഹംസ ഇസ്മാലി തുടങ്ങിയവര്‍ സംസാരിച്ചു.
കോളേജ് റെഡ് റിബണ്‍ ക്ലബ്ബിലെ അംഗങ്ങള്‍, എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍, ഫാത്തിമ മാതാ നഴ്‌സിംഗ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍, പനമരം ഗവ. നഴ്‌സിംഗ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍, ആരോഗ്യ വകുപ്പ് ജീവനക്കാര്‍, ആശാ വര്‍ക്കര്‍മാര്‍, അംഗണ്‍വാടി വര്‍ക്കര്‍മാര്‍, മറ്റു സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ രക്തദാന സന്ദേശ റാലിയില്‍ അണിനിരന്നു.