Connect with us

Gulf

ഇന്ത്യക്കാരുടെ ക്ഷേമത്തിനും സുരക്ഷക്കും മൊബൈല്‍ ആപ്‌

Published

|

Last Updated

ദുബൈ: ഡിജിറ്റല്‍ ഇന്ത്യയുടെ ഭാഗമായി തൊഴിലാളികളുടെ ക്ഷേമമടക്കം മുന്‍നിര്‍ത്തി ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റ് മൊബൈല്‍ ആപ്ലിക്കേഷന്‍ വികസിപ്പിച്ചതായി കോണ്‍സുല്‍ ജനറല്‍ അനുരാഗ് ഭൂഷണ്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ആന്‍ഡ്രോയിഡിലും ഐ ഒ എസിലും പ്രവര്‍ത്തിക്കുന്ന ആപ്ലിക്കേഷനാണിത്. തൊഴിലാളികള്‍ക്ക് പ്രയാസകരമായ അനുഭവങ്ങള്‍ ഉണ്ടെങ്കില്‍ ആപ്ലിക്കേഷനിലൂടെ കോണ്‍സുലേറ്റിനെ അറിയിക്കാന്‍ കഴിയും. ഇന്ത്യന്‍ ഭരണകൂടം വിദേശ ഇന്ത്യക്കാര്‍ക്ക് വേണ്ടി ചെയ്യുന്ന കാര്യങ്ങള്‍ ആപ്ലിക്കേഷനിലൂടെ ലഭ്യമാകും. പാസ്‌പോര്‍ട്ട്, വിസ തുടങ്ങിയ കാര്യങ്ങളില്‍ പരാതിയുണ്ടെങ്കില്‍ ബോധിപ്പിക്കാന്‍ കഴിയും. പി എം വെബ്‌സൈറ്റ്, ഇ-മൈഗ്രേറ്റ്, മദദ് എന്നിവയുമായി ആപ്ലിക്കേഷന്‍ ബന്ധിപ്പിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളില്‍ സന്ദേശം അയക്കാനും ഉപയോഗപ്പെടുത്താം. ആപ്ലിക്കേഷന്‍ ഇന്ന് ഗാന്ധിജയന്തി ദിനത്തില്‍ ഉദ്ഘാടനം ചെയ്യുമെന്നും അനുരാഗ് ഭൂഷണ്‍ അറിയിച്ചു.

---- facebook comment plugin here -----

Latest