Connect with us

National

കല്‍ക്കരി കേസ്: ആരെയും സ്വാധീനിച്ചിട്ടില്ലെന്ന് മന്‍മോഹന്‍ സിംഗ്‌

Published

|

Last Updated

ന്യൂഡല്‍ഹി: കല്‍ക്കരിപ്പാടം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ആരേയും സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് മന്‍മോഹന്‍ സിംഗ്. കല്‍ക്കരിപ്പാടങ്ങള്‍ ലേലം ചെയ്തതില്‍ ഒരു തിടുക്കവും താന്‍ കാട്ടിയിട്ടില്ലന്നും അദ്ദേഹം സി ബി ഐക്ക് മൊഴി നല്‍കി.
വ്യവസായി കുമാര്‍ മംഗളം ബിര്‍ളയുടെ ഹിന്റല്‍കോ കമ്പനിക്ക് ഒഡീഷയിലെ കല്‍ക്കരിപ്പാടം നല്‍കാമെന്ന് ഒരുക്കല്‍പോലും താന്‍ വാക്ക് കൊടുത്തിട്ടില്ല. താന്‍ കല്‍ക്കരി മന്ത്രാലയത്തിന്റെ ചുമതല വഹിച്ച സമയത്ത് ഹിന്റല്‍ കമ്പനിയുടേയും ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കന്റെയും കത്തുകള്‍ സൂക്ഷ്മ പരിശോധനക്കായി മന്ത്രാലയത്തിന് കൈമാറുക മാത്രമാണ് ചെയ്തത്. ഇത് സ്ഥിരം നടക്കുന്ന ഒരു പ്രൊട്ടോകോള്‍ പ്രവര്‍ത്തനമാണ്. അദ്ദേഹം വിശദീകരിച്ചു. ഹിന്റല്‍കോ കമ്പനിക്ക് താലാബിറ 2 കല്‍ക്കരിപ്പാടം ലേലം ചെയതതുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നേരിട്ട് ഇത്തരം കാര്യങ്ങളില്‍ എടപെട്ടു എന്ന് പറയുന്നത് അസംബന്ധമാണ്. ഞാനൊരിക്കലും ആര്‍ക്കെങ്കിലും വേണ്ടി വാദിച്ചിട്ടില്ല. ലേല നടപടിയില്‍ തിടുക്കം കാട്ടിയിട്ടില്ലെന്നും സി ബി ഐക്ക് നല്‍കിയ മൊഴിയില്‍ തറപ്പിച്ച് പറയുന്നു.