Connect with us

National

സോമനാഥ് ഭാരതിക്കെതിരെ അനുബന്ധ കുറ്റപത്രം

Published

|

Last Updated

ന്യൂഡല്‍ഹി: ഭാര്യയുടെ പരാതി പ്രകാരം ഗാര്‍ഹിക പീഡനക്കുറ്റത്തിന് അറസ്റ്റിലായ എ എ പി നേതാവും ഡല്‍ഹി മന്‍ നിയമന്ത്രിയുമായ സോമനാഥ് ഭാരതിക്കെതിരെ അനുബന്ധ കുറ്റപത്രം കൂടി പോലീസ് സമര്‍പ്പിച്ചു.
നിയമന്ത്രിയായിരുന്ന കാലത്ത് ആഫ്രിക്കന്‍ വനികള്‍ താമസിക്കുന്ന സ്ഥലത്ത് സോമനാഥ് ഭരതിയുടെ നേതൃത്വത്തില്‍ റെയിഡ് നടത്തുകയും അവരെ മര്‍ദിക്കുകയും ചെയ്തുവെന്ന് ആരോപിച്ചുള്ള കുറ്റപത്രമാണ് അന്വേഷണ സംഘം ഇന്നലെ മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചത്.
22 പേജ് വരുന്ന കുറ്റപത്രത്തോടൊപ്പം ഫോറന്‍സിക് റിപ്പോര്‍ട്ടും സമര്‍പ്പിച്ചിട്ടുണ്ട്. അതോടൊപ്പം ഫോറന്‍സിക് ലാബ് ഡയരക്ടര്‍, ഒരു ശാസ്ത്രജ്ഞന്‍ എന്നിവരെ സാക്ഷികളായി ഉള്‍പ്പെടുത്തിയിട്ടുമുണ്ട്.
അന്വേഷണ ഉദ്യോഗസ്ഥന്‍ വിജയ ചന്ദല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഈ മാസം 30ന് പരിഗണിക്കുമെന്ന് മജിസ്‌ട്രേറ്റ് അങ്കിത ലാല്‍ അറിയിച്ചു. ഭാര്യ ലിപികയുടെ പരാതിയില്‍ അറസ്റ്റിലായ സോമനാഥ് ഭാരതി ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണുള്ളത്.
ആഫ്രിക്കന്‍ വനിതകളെ കൈയേറ്റം ചെയ്തതുമായി ബന്ധപ്പെട്ട കേസില്‍ കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ സോമനാഥ് ഭാരതി ഉള്‍പ്പെടെ 17 പേര്‍ക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. 2014 ജനുവരി 15നാണ് സംഭവം നടന്നത്. സോമനാഥ് ഭാരതി ഉള്‍പ്പെടെ 17 പേര്‍ക്കെതിരെയാണ് സംഭവവുമായി ബന്ധപ്പെട്ട് കേസെടുത്തത്. ഒമ്പത് ഉഗാണ്ടന്‍ വനിതകള്‍ ഉള്‍പ്പെടെ 41 പേരെ പ്രോസിക്യൂഷന്‍ സാക്ഷികളായി കേസില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഉഗാണ്ടന്‍ വനിത കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് സംഭവത്തില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്.