Connect with us

Wayanad

ലഹരിക്കെതിരെ കൂട്ടയോട്ടം നടത്തി

Published

|

Last Updated

പാലക്കാട്: മഹാത്മാഗാന്ധിയുടെ ജന്മദിനാഘോഷങ്ങളുടെ “ാഗമായി എക്‌സൈസ് വകുപ്പ് ജില്ലയില്‍ ലഹരിക്കെതിരെ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. ജില്ലാതല പരിപാടിയുടെ ഭാഗമായി ടൗണില്‍ കൂട്ടയോട്ടം നടത്തി. മോയന്‍സ് സ്‌കൂള്‍ ജംഗ്ഷനില്‍ ജില്ലാ കലക്ടര്‍ പി മേരിക്കുട്ടി കൂട്ടയോട്ടം ഫഌഗ് ഓഫ് ചെയ്തു. ബി ഇ എം ഹൈസ്‌കൂളില്‍ സമാപിച്ച കൂട്ടയോട്ടത്തിന് ഒളിമ്പ്യന്‍ പ്രീജാ ശ്രീധരന്‍ നേതൃത്വം നല്‍കി. എക്‌സൈസ് ജോയിന്റ് കമ്മീഷണര്‍ വി അജിത്‌ലാല്‍, ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ നെല്‍സണ്‍, അസി. എക്‌സൈസ് കമ്മീഷണര്‍ വി പി സുലേഷ്‌കുമാര്‍, എസ് ബി ഐ റീജ്യണല്‍ മാനേജര്‍ സ്മിജ, എസ് പി സി വിദ്യാര്‍ത്ഥികള്‍, ലഹരി വിരുദ്ധ ക്ലബ്ബുകള്‍, പാലക്കാട് ലയണ്‍സ് ക്ലബ്ബ്, പാലക്കാട് റെസിഡന്റ്‌സ് അസോസിയേഷന്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉദ്യോഗസ്ഥര്‍, ജില്ലാ വ്യവസായ കേന്ദ്രം, പറളി, മങ്കര യു പി സ്‌കൂള്‍, പാലക്കാട് നഗരത്തിലെ വിവിധ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍, പാലക്കാട് വാക്കേഴ്‌സ് ക്ലബ്ബ് അംഗങ്ങള്‍, എക്‌സൈസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.—അട്ടപ്പാടി ജനമൈത്രി എക്‌സൈസ് സ്‌ക്വാഡ് ഇന്‍സ്‌പെക്ടറ#ുടെ നേതൃത്വത്തില്‍ അഗളി കാരറ ഊരിലും ഷോളയൂര്‍, താഴെ സാമ്പാര്‍ക്കോട്, ചൊറിയന്നൂര്‍ എന്നീ ഊരുകളിലും ബോധവല്‍ക്കരണ ക്ലാസുകളും ലഹരി വിരുദ്ധ സി ഡി പ്രദര്‍ശനവും നടത്തി.—
നെന്മാറ എലവഞ്ചേരി സയന്‍സ് സെന്ററില്‍ നടന്ന പരിപാടി വി ചെന്താമരാക്ഷന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. എലവഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് കെ ശിവരാമന്‍, ചിറ്റൂര്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബാബു,
കൊല്ലങ്കോട് ഇന്‍സ്‌പെക്ടര്‍ വി ബാലസുബ്രഹ്മണ്യന്‍, സുപ്രിയ, മോഹനന്‍ എന്നിവര്‍ സംസാരിച്ചു.—മണ്ണാര്‍ക്കാട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം രാകേഷിന്റെ നേതൃത്വത്തില്‍ ബസ് സ്റ്റാന്റില്‍ ബസ് സ്റ്റാന്റില്‍ ലഹരിവിരുദ്ധ ചര്‍ച്ച സംഘടിപ്പിച്ചു.

---- facebook comment plugin here -----

Latest