Connect with us

National

രാജീവ് ഗാന്ധി സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ശ്രമം നടന്നുവെന്ന് വെളിപ്പെടുത്തല്‍

Published

|

Last Updated

ന്യൂഡല്‍ഹി: 1987ല്‍ രാജീവ് ഗാന്ധി സര്‍ക്കാറിനെ അട്ടിമറിക്കാന്‍ സൈനിക നീക്കം നടന്നതായി മുന്‍ കരസേനാ മേധാവിയുടെ വെളിപ്പെടുത്തല്‍. ലഫ്റ്റനന്റ് ജനറല്‍ പി എന്‍ ഹൂണ്‍ന്റെ ആത്മകഥയായ അണ്‍ടോള്‍ഡ് ട്രൂത്ത് എന്ന പുസ്തകത്തിലാണ് ഇക്കാര്യം പറയുന്നത്. പശ്ചിമ കമാന്‍ഡ് ഉള്‍പ്പെടെ മൂന്നു പാരാ കമാന്‍ഡോ ബറ്റാലിയനുകള്‍ ചേര്‍ന്നാണ് അട്ടിമറിക്ക് ശ്രമിച്ചതെന്ന് പുസ്തകത്തില്‍ പറയുന്നു. മുന്‍ കരസേന മേധാവി കൃഷ്ണസ്വാമി സുന്ദര്‍ജി, ലഫ്റ്റനന്റ് ജനറല്‍ റോഡ്രിഗസ് എന്നിവര്‍ ഇതിന് പിന്നിലുണ്ടായിരുന്നുവെന്നും പി എന്‍ ഹൂണ്‍ വ്യക്തമാക്കുന്നു.

1987 മെയ്, ജൂണ്‍ മാസങ്ങളില്‍ ഡല്‍ഹിയില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനിടെയാണ് മൂന്ന് പാരാ കമാന്‍ഡോ ബാറ്റാലിയനുകളുടെ സേവനം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സൈനിക ആസ്ഥാനത്ത് നിന്നു തനിക്ക് കത്ത് ലഭിക്കുന്നത്. പശ്ചിമ കമാന്‍ഡോക്ക് കീഴിലുള്ള ഒന്നാം പാരാ കമാന്‍ഡോ വിഭാഗം,  ദക്ഷിണ കമാന്‍ഡുകളുടെ കീഴിലുള്ള ഒന്‍പത്, പത്ത് പാര കമാന്‍ഡോകള്‍ എന്നിവയുടെ സേവനമാണു സൈന്യം ആവശ്യപ്പെട്ടത്. ഈ കമാന്‍ഡോ വിഭാഗങ്ങളെ ജനറല്‍ എസ്.എഫ്. റോഡ്രിഗസിന്റെ കീഴില്‍ അണിനിരത്തണമെന്നായിരുന്നു ആവശ്യമെന്നും പുസ്തകത്തില്‍ വെളിപ്പെടുത്തുന്നു.

എന്നാല്‍, ഉടന്‍ തന്നെ രാജീവ്ഗാന്ധിയെയും പ്രിന്‍സിപ്പല്‍ സെക്രട്ടറി ഗോപി അറോറയെയും താന്‍ വിവരമറിയിച്ചതിനാല്‍ വന്‍ അട്ടിമറി ഒഴിവാക്കാനായെന്നും അ്േദഹം വിശദീകരിക്കുന്നു.

Latest