Connect with us

Gulf

ഗ്ലോബല്‍ ഇസ്‌ലാമിക് ഇക്കണോമിക് സമ്മിറ്റില്‍ ശൈഖ് മുഹമ്മദ് പങ്കെടുത്തു

Published

|

Last Updated

ഇസ്‌ലാമിക് ഇക്കണോമിക് സമ്മിറ്റില്‍ യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ
ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം പങ്കെടുത്തപ്പോള്‍

ദുബൈ: ജി ഐ ഇ എസി(ഗ്ലോബല്‍ ഇസ്‌ലാമിക് ഇക്കണോമിക് സമ്മിറ്റ്)ല്‍ യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം പങ്കെടുത്തു.
രണ്ടാമത് ജി ഐ ഇ എസില്‍ രണ്ടായിരത്തില്‍ അധികം പ്രതിനിധികളാണ് പങ്കെടുക്കുന്നത്. പരിപാടിയുടെ രണ്ടാമത് എഡിഷനാണ് ദുബൈയില്‍ തുടക്കമായിരിക്കുന്നത്. അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന ഇസ്‌ലാമിക സമ്പദ്‌വ്യവസ്ഥക്ക് ശക്തിപകരാന്‍ സമ്മിറ്റ് ഉപകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോക ഇസ്‌ലാമിക സമ്പദ്‌വ്യവസ്ഥയുടെ തലസ്ഥാനമാവാന്‍ തയ്യാറെടുക്കുന്ന ദുബൈയെ സംബന്ധിച്ചിടത്തോളം സമ്മിറ്റിന് ഏറെ പ്രാധാന്യമുണ്ട്. മദീനത്ത് ജുമൈറയില്‍ നടക്കുന്ന രണ്ടു ദിവസത്തെ സമ്മിറ്റ് ഇന്ന് സമാപിക്കും.
15 സെഷനുകളിലായി 60ല്‍ അധികം വിദഗ്ധരാണ് സമ്മിറ്റില്‍ സംസാരിക്കുക. ഇസ്‌ലാമിക് ഫിനാന്‍സ്, ഹലാല്‍ ഇന്റസ്ട്രി, ഫാമിലി ടൂറിസം, ഇസ്‌ലാമിക് നോളജ്, ഇസ്‌ലാമിക് ആര്‍ട്ട് ആന്റ് ഡിസൈന്‍, ഇസ്‌ലാമിക് ഡിജിറ്റല്‍ ഇക്കോണമി, ഇസ്‌ലാമിക് സ്റ്റാന്റേര്‍ഡ്‌സ് എന്നീ വിഷയങ്ങളാണ് ഗ്ലോബല്‍ ഇസ്‌ലാമിക് ഇക്കണോമിക് സമ്മിറ്റില്‍ വിശദമായി ചര്‍ച്ച ചെയ്യുക.
ഇസ്‌ലാമിക സമ്പദ്‌വ്യവസ്ഥയില്‍ ശക്തമായ ചലനം സൃഷ്ടിക്കാന്‍ സമ്മിറ്റിന് സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് ദുബൈ ഇസ്‌ലാമിക് ഇക്കോണമി ഡെവലപ്‌മെന്റ് സെന്റര്‍ ചെയര്‍മാന്‍ മുഹമ്മദ് അല്‍ ഗര്‍ഗാവി അഭിപ്രായപ്പെട്ടു. ക്രിയാത്മകമായ സമീപനം സ്വീകരിക്കാനും അവസരങ്ങള്‍ കണ്ടെത്തി നിക്ഷേപം ഇറക്കാനും സമ്മിറ്റ് പ്രചോദനമാവുമെന്നും അദ്ദേഹം പറഞ്ഞു.

Latest