Connect with us

National

നയന്‍താര സെഹ്ഗാള്‍ കേന്ദ്ര സാഹിത്യ അക്കാഡമി പുരസ്‌കാരം തിരിച്ചുനല്‍കി

Published

|

Last Updated

ന്യൂഡല്‍ഹി: പ്രശസ്ത എഴുത്തുകാരി നയന്‍താര സെഹ്ഗാള്‍ കേന്ദ്ര സാഹിത്യ അക്കാഡമി പുരസ്‌കാരം തിരിച്ചുനല്‍കി. രാജ്യത്തെ സാംസ്‌കാരി വൈവിധ്യം കാത്ത് സൂക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. 1986ല്‍ റിച്ച് ലൈക്ക് അസ് എന്ന നോവലിനാണ് 88കാരിയായ നയന്‍താരക്ക് പുരസ്‌കാരം ലഭിച്ചത്.

ദാദ്രി കൊലപാതകം അടക്കം അടുത്തിടെയായി രാജ്യത്ത് നടന്ന കൊലപാതകങ്ങള്‍ ചൂണ്ടിക്കാട്ടി അണ്‍മേക്കിംഗ് ഓഫ് ഇന്ത്യ എന്ന പേരില്‍ ഇറക്കിയ പ്രസ്താവനയിലാണ് പുരസ്‌കാരം തിരിച്ചുനല്‍കിയതായി അവര്‍ അറിയിച്ചത്. അധികാരത്തിലിരിക്കുന്നവരുടെ ഹിന്ദുത്വ ആശയങ്ങളോടെ വിയോജിക്കുന്നവര്‍ക്ക് സുരക്ഷ ഒരുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് പ്രസ്താവനയില്‍ അവര്‍ വ്യക്തമാക്കി.

മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ സഹോദരി പുത്രി കൂടിയാണ് നയന്‍താര സെഹ്ഗാള്‍.