Connect with us

Kozhikode

ജല വിഭവ വികസന രംഗത്ത് പുതിയ പാഠങ്ങളുമായി യുവാക്കള്‍

Published

|

Last Updated

കോഴിക്കോട്: ജലവിഭവ വികസന രംഗത്ത് പുതിയ പാഠങ്ങള്‍ അഭ്യസിച്ച യുവാക്കള്‍ ഇനി കര്‍മ രംഗത്തേക്ക്. കേന്ദ്ര സര്‍ക്കാരിന്റെ ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ സഹകരണത്തോടെ സി ഡബ്ല്യു ആര്‍ ഡി എമ്മിന്റെ നേതൃത്വത്തിലാണ് യുവാക്കള്‍ക്ക് ഒരു മാസത്തെ പരിശീലനം നല്‍കിയത്. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ക്കോട്, മലപ്പുറം ജില്ലകളില്‍പ്പെട്ട അറുപതോളം പേരാണ് പരിശീലനം നേടിയത്. ജല വിഭവ വികസന വിനിയോഗ രംഗത്ത് തദ്ദേശഭരണ സ്ഥാപനങ്ങള്‍, വിവിധ വകുപ്പുകള്‍ പൊതുജനങ്ങള്‍ എന്നിവക്ക് സേവനം ലഭ്യമാക്കുകയാണ് ലക്ഷ്യം. പരിശീലനത്തിന്റെ ഭാഗമായി ജല സുരക്ഷ പൊതുജനപങ്കാളിത്തത്തോടെ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ കലക്ടര്‍ എന്‍ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. എക്‌സിക്യൂട്ടിവ് ഡയരക്ടര്‍ ഡോ എന്‍ ബി നരസിംഹ പ്രസാദ് അധ്യക്ഷത വഹിച്ചു.പരിശീലനം ലഭിച്ച യുവാക്കള്‍ അനുഭവങ്ങള്‍ പങ്കുവെച്ചു.ജലസുരക്ഷ പൊതു പങ്കാളിത്തത്തോടെ എന്ന വിഷയത്തില്‍ സി ഡബ്ല്യൂ ആര്‍ ഡി എം പരിശീലന വിഞ്ജാപന വ്യാപന മേധാവി ഡോ കമലം ജോസഫ്,അസാപ് ജില്ലാ ഓഫീസര്‍ വിനയ രാമചന്ദ്രന്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.