Connect with us

Kerala

മലപ്പുറത്തെ യു ഡി ഫ് പ്രശ്‌നങ്ങള്‍ പരിഹരിക്കാനായില്ല

Published

|

Last Updated

മലപ്പുറം: ജില്ലയില്‍ കോണ്‍ഗ്രസ്- ലീഗ് തര്‍ക്കം തീര്‍ക്കാന്‍ ചുമതലപ്പെടുത്തിയ ഉപസമിതി യോഗം മാരത്തോണ്‍ ചര്‍ച്ചകള്‍ നടത്തിയെങ്കിലും തര്‍ക്കമുള്ള പഞ്ചായത്തുകളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനായില്ല. മൂത്തേടം, എടപ്പറ്റ, പൊന്മുണ്ടം പഞ്ചായത്തുകളില്‍ കോണ്‍ഗ്രസും ലീഗും രണ്ടായി മത്സരിക്കും. തര്‍ക്കം രൂക്ഷമായ മറ്റു പഞ്ചായത്തുകളെ സംബന്ധിച്ച് ഇന്നലെ വൈകിട്ടും ഉപസമിതിയില്‍ ചര്‍ച്ച നടത്തി യെങ്കിലും തീരുമാനമുണ്ടായില്ല.
നിലവില്‍ തര്‍ക്കമുള്ള പഞ്ചായത്തുകള്‍ക്കു പുറമേ മറ്റു ചില പഞ്ചായത്തുകളില്‍ കൂടി സഖ്യ ചര്‍ച്ച പൊളിഞ്ഞിരിക്കുകയാണ്. ശനിയാഴ്ച യു ഡി എഫ് യോഗം ചേര്‍ന്ന് അന്തിമ തീരുമാനമുണ്ടാക്കുമെന്നു നേതാക്കള്‍ അറിയിച്ചു. അതേ സമയം, കൂടുതല്‍ പഞ്ചായത്തുകളിലേക്ക് പോര് വ്യാപിക്കുന്നത് ഇരുനേതൃത്വങ്ങളെയും അങ്കലാപ്പിലാക്കിയിട്ടുണ്ട്. കൂടുതല്‍ പഞ്ചായത്തുകളിലേക്ക് പ്രശ്‌നം പടര്‍ന്നതിനൊപ്പം കൊണ്ടോട്ടി, മഞ്ചേരി നഗരസ‘കളിലേക്ക് തര്‍ക്കം വ്യാപിച്ചു.
മൂന്ന് പഞ്ചായത്തുകളില്‍ ഇരുകൂട്ടരും തനിച്ച് മത്സരിക്കും. അതേസമയം, കൂടുതല്‍ പഞ്ചായത്തുകളില്‍ തനിച്ച് മത്സരിച്ചാല്‍ ശക്തമായ പ്രത്യാഘാതമുണ്ടാകുമെന്ന ഭയം യു ഡി എഫിനുണ്ട്. ഡി സി സി പ്രസിഡന്റ് ഇ മുഹമ്മദ് കുഞ്ഞി, മന്ത്രി എ പി അനില്‍കുമാര്‍, ലീഗ് സെക്രട്ടറി പി അബ്ദുല്‍ ഹമീദ്, വണ്ടൂര്‍ ഖാലിദ് എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.

---- facebook comment plugin here -----

Latest