Connect with us

International

നാറ്റോ സൈന്യം ദീര്‍ഘ കാലം അഫ്ഗാനിസ്ഥാനില്‍ തുടരേണ്ടിവരും: ജര്‍മന്‍ പ്രതിരോധ മന്ത്രി

Published

|

Last Updated

ബ്രസ്സല്‍സ്: നാറ്റോ സൈന്യം ഏറെക്കാലം അഫ്ഗാനിസ്ഥാനില്‍ തുടരേണ്ടിവരുമെന്നും പിന്‍മാറ്റം് സംബന്ധിച്ച ഏത് തീരുമാനവും അവിടുത്തെ സ്ഥിതിഗതികളെ അടിസ്ഥാനമാക്കിയായിരിക്കുമെന്നും ജര്‍മന്‍ പ്രതിരോധ മന്ത്രി പറഞ്ഞു. അഫ്ഗാനിസ്ഥാനില്‍നിന്നും പിന്‍മാറാനുള്ള അമേരിക്കന്‍ പദ്ധതിയെ വിമര്‍ശിച്ചുകൊണ്ടുള്ള സൂചനകള്‍ മന്ത്രിയുടെ പ്രസ്താവനയിലുണ്ട്. തന്ത്രപ്രധാന വടക്കന്‍ നഗരമായ കുന്ദൂസ് താലിബാനില്‍നിന്നും തിരിച്ചുപിടിച്ചുവെങ്കിലും തുടര്‍ച്ചയായി നടന്ന പോരാട്ടങ്ങള്‍ നാറ്റോ പരിശീലനം ലഭിച്ച അഫ്ഗാന്‍ സേന ഒറ്റക്ക് പോരാട്ടം നടത്താന്‍ എപ്പോള്‍ തയ്യാറാകും എന്നത് സംബന്ധിച്ച് ആശങ്കകളുണ്ട്. നമ്മള്‍ എങ്ങനെ മുന്നേറണമെന്ന് സംബന്ധിച്ചും എത്രകാലം തുടരണമെന്നതു സംബന്ധിച്ചും കാഴ്ചപ്പാടുകള്‍ രൂപവത്കരിക്കേണ്ടതുണ്ടെന്ന് ബ്രസല്‍സില്‍ നടക്കുന്ന നാറ്റോ സഖ്യത്തില്‍പ്പെട്ട പ്രധാനന്ത്രിമാരുടെ യോഗത്തിനെത്തിയ ഉര്‍സുല വോണ്‍ ദെര്‍ ലിയന്‍ പറഞ്ഞു. കുന്ദൂസിലെ സംഭവവികാസങ്ങള്‍ കാണിക്കുന്നത് നമ്മള്‍ ഇനിയും അഫ്ഗാനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്നാണെന്നും അവര്‍ പറഞ്ഞു. കുന്ദൂസിലെ ആശുപത്രിക്ക് നേരെയുണ്ടായ തെറ്റായ ആക്രമണവും മറ്റും നാറ്റോ രാജ്യത്തെ തുടരുന്നതിന്റെ ഭാവി സംബന്ധിച്ച് ചോദ്യങ്ങളുയര്‍ത്തുന്നുണ്ട്. നാറ്റോ സഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന ജര്‍മന്‍ സൈന്യം പ്രധാനമായും സുസ്ഥിരത കൈവരിക്കാനും നിര്‍മാണ പ്രവര്‍ത്തനങ്ങളിലുമാണ് ശ്രദ്ധയൂന്നുന്നത്. നാറ്റോ പിന്‍മാറരുതെന്നും സ്ഥിതിഗതികള്‍ പരിശോധിച്ച് ഘട്ടം ഘട്ടമായി വേണം പിന്‍മാറ്റമെന്നും വോണ്‍ ദെര്‍ ലിയന്‍ പറഞ്ഞു.

Latest