Connect with us

Malappuram

മൊബൈലിലൂടെ സ്ത്രീകളുമായി ബന്ധം സ്ഥാപിച്ച് സ്വര്‍ണം കവരുന്ന സംഘം പിടിയില്‍

Published

|

Last Updated

മലപ്പുറം: മൊബൈല്‍ ഫോണിലൂടെ സ്ത്രീകളുമായി ബന്ധമുണ്ടാക്കി സ്വര്‍ണാഭാരണങ്ങളും പണവും കവര്‍ച്ച നടത്തി മുങ്ങുന്ന അഞ്ച് പേര്‍ അറസ്റ്റിലായി. പാലക്കാട് ചെത്തല്ലൂര്‍ സ്വദേശികളായ പൊട്ടച്ചിറ ഷാനവാസ് എന്ന ഷാനു(29) മുഹമ്മദ് എന്ന സുധീര്‍ (32) കോന്നാടന്‍ സെയ്തലവി എന്ന അലവി (29) പെരിന്തല്‍മണ്ണ സ്വദേശികളായ തയ്യില്‍ കുരിക്കള്‍ ഫാരിസ് ബാബു (23) സക്കീര്‍ ഹുസൈന്‍ എന്ന പള്ള സക്കീര്‍ (35) എന്നിവരാണ് പിടിയിലായത്. വിവാഹം കഴിക്കാനെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് വിവിധ സ്ഥലങ്ങളില്‍ കൊണ്ട് പോയി പണവും സ്വര്‍ണവും തട്ടി രക്ഷപ്പെടുകയാണ് ചെയ്തിരുന്നത്. ആഗസ്റ്റ് 28ന് എടവണ്ണ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ആമയൂര്‍ സ്വദേശിയായ യുവതിയെ പ്രതികളായ ഷാനവാസും സുധീറും സൈതലവിയും ചേര്‍ന്ന് മാരുതി ആള്‍ട്ടോ കാറില്‍ ബലമായി പിടിച്ച് കയറ്റി കഴുത്തില്‍ കത്തി വെച്ച് കൊല്ലുമെന്ന് ഭീഷണി പെടുത്തി രണ്ട് പവന്‍ തൂക്കം വരുന്ന സ്വര്‍ണാഭരണവും കവര്‍ന്നിരുന്നു. പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് പറഞ്ഞതിനാല്‍ യുവതി ആരോടും പറഞ്ഞിരുന്നില്ല. വീണ്ടും സ്വര്‍ണവും പണവും ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയപ്പോള്‍ യുവതി എടവണ്ണ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. എടവണ്ണ എസ് ഐ അമൃത് രംഗന്‍ കേസ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ മുമ്പും ഇത്തരത്തില്‍ നടത്തിയ കവര്‍ച്ചയുടെ വിവരം പോലീസിന് ലഭിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തെക്കുറിച്ചും മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവില്‍ മുഖ്യ പ്രതി ഷാനവാസിനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തപ്പോഴാണ് കൂട്ടു പ്രതികളുടെ വിവരം ലഭിച്ചത്.

Latest