Connect with us

National

ബിജെപി നേതാവ് സംഗീത് സോം ബീഫ് ഫാക്ടറി ഡയറക്ടര്‍

Published

|

Last Updated

ന്യൂഡല്‍ഹി: ബീഫ് നിരോധന ആവശ്യം ശക്തമാക്കുന്നതിനിടെ ബിജെപിയെ വെട്ടിലാക്കി പുതിയ വിവാദം. ഉത്തര്‍ പ്രദേശിലെ ബിജെപി എംഎല്‍എ സംഗീത് സോം ബീഫ് ഫാക്ടറിയുടെ ഡയറക്ടാണെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. അല്‍ ദുആ ഫുഡ് പ്രോസസിംഗ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഡയറക്ടറാണ് ഇദ്ദേഹം. യോഗേഷ് റാവത്, മൊയ്‌നുദ്ദീന്‍ ഖുറൈശി എന്നിവര്‍ക്കൊപ്പമാണ് സോം ഫാക്ടറി നടത്തുന്നത്.
ഫാക്ടറി സ്ഥാപിക്കുന്നതിനായി സംഗീത് 2009ല്‍ അലീഗഢില്‍ സ്ഥലം വാങ്ങിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. സ്ഥലം വാങ്ങിയ കാര്യ സ്ഥിരീകരിച്ച സംഗീത് സോം ഡയറക്ടറായി നിയമിച്ച കാര്യം അറിയില്ലെന്ന് പറഞ്ഞു. വാങ്ങിയ സ്ഥലം ഒരു ഇറച്ചികമ്പനിക്കായി വിറ്റതാണ്. താനൊരു ഹിന്ദുവാണ്. വിശ്വാസത്തിനെതിരായി ഒന്നും ചെയ്യില്ല. ആരോപണങ്ങള്‍ തെളിയിച്ചാല്‍ രാഷ്ട്രീയം വിടുമെന്നും അദ്ദേഹം പറഞ്ഞു.

Latest