Connect with us

Gulf

പുസ്തക മേളയില്‍ പ്രകാശനം ചെയ്യും

Published

|

Last Updated

ദുബൈ: ദുബൈ ഇന്ത്യന്‍ സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിനിയായ റിദ ജലീല്‍ രചിച്ച “വാട്ട് ലൈസ് ബിയോണ്ട്” എന്ന ഇംഗ്ലീഷ് പുസ്തകം ഷാര്‍ജ രാജ്യാന്തര പുസ്തക മേളയില്‍ പ്രകാശനം ചെയ്യും.
പ്രധാന കഥാപാത്രമായ പതിനഞ്ചുകാരിക്ക് അനാഥാലയ നടത്തിപ്പുകാരില്‍ നിന്ന് നേരിടുന്ന പീഡനവും തുടര്‍ന്നുള്ള പലായനവുമാണ് 160 പേജുള്ള നോവലിന്റെ പ്രമേയം. ഒരു ദ്വീപിലേക്കുള്ള രണ്ടാഴ്ച നീളുന്ന യാത്രക്കിടെ പെണ്‍കുട്ടിയുടെ ജീവിതം മാറിമറിയുന്നതാണ് പ്രമേയമെന്നും ഇതുവായനക്കാരെ ആകര്‍ഷിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും റിദ ജലീല്‍ പറഞ്ഞു.പതിമൂന്നാം വയസില്‍ എഴുതിത്തുടങ്ങിയ നോവല്‍ രണ്ടു വര്‍ഷമെടുത്താണ് റിദ പൂര്‍ത്തിയാക്കിയത്. നിരന്തരമായ വായനയിലൂടെ എഴുത്തിലേക്കു പ്രവേശിച്ച 17കാരിയുടെ ആദ്യ നോവലാണിത്. ദുബൈയിലെ സ്വകാര്യ കമ്പനിയില്‍ ഉദ്യോഗസ്ഥനായ കണ്ണൂര്‍ പിലാത്തറ സ്വദേശി ജലീലിന്റെയും സജ്‌നയുടെയും മകളാണ്.