Connect with us

Kerala

തിരുവനന്തപുരം ജില്ലയില്‍ എല്‍ഡിഎഫ് സീറ്റ് വിഭജനം പൂര്‍ത്തിയായി

Published

|

Last Updated

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ എല്‍ഡിഎഫിന്റെ സീറ്റ് വിഭജനം പൂര്‍ത്തിയായി. തിരുവനന്തപുരം നഗരസഭയിലെ 71 വാര്‍ഡുകളില്‍ സിപിഐഎമ്മും, 18 വാര്‍ഡുകളില്‍ സിപിഐയും മത്സരിക്കും. കേരള കോണ്‍ഗ്രസ്, സിഎംപി, ഐഎന്‍എല്‍, ജെഎസ്എസ് എന്നീ പാര്‍ട്ടികള്‍ ഓരോ സീറ്റില്‍ മത്സരിക്കും. ജില്ലാ പഞ്ചായത്തില്‍ ജനതാ ദള്‍ എസിന് ഇത്തവണ രണ്ട് സീറ്റ് നല്‍കി. ഒരാഴ്ചയോളം നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് എല്‍ഡിഎഫില്‍ സീറ്റ് വിഭജനം പൂര്‍ത്തിയായത്.
100 വാര്‍ഡുകളുള്ള തിരുവനന്തപുരം നഗരസഭയില്‍ 71 ഇടത്ത് സിപിഎം സ്ഥാനാര്‍ഥികള്‍ മത്സരിക്കും. മുണി വി” ആര്‍എസ്പി മത്സരിച്ച സീറ്റുകള്‍ വേണമെന്ന് ആവശ്യം ഉന്നയിച്ച സിപിഐക്ക് ഇത്തവണ ഒരു സീറ്റ് അധികം ലഭിച്ചു. 18 വാര്‍ഡുകളില്‍ സിപിഐ മത്സരിക്കും. ജനതാ ദള്‍ എസിന് 3 സീറ്റുകള്‍ നല്‍കാനും ഇടത് മുന്നണി യോഗം തീരുമാനിച്ചു.
മുന്നണിയിലെ മറ്റ് പാര്‍ട്ടികളായ കേരള കോണ്‍ഗ്രസ്, കോണ്‍ഗ്രസ് എസ്, എന്‍സിപി എന്നീ പാര്‍ട്ടികള്‍ക്ക് ഓരോ സീറ്റ് വീതം ലഭിച്ചു. മുന്നണിക്ക് പുറത്തുള്ള സിഎംപി, ജെഎസ്എസ്, ഐഎന്‍എല്‍ എന്നിവരും ഓരോ വാര്‍ഡുകളില്‍ മത്സരിക്കും. രണ്ട് വാര്‍ഡുകളില്‍ സ്വതന്ത്ര സ്ഥാനാര്‍ഥികളെ പിന്തുണയ്ക്കാനുമാണ് എല്‍ഡിഎഫ് തീരുമാനം.