Connect with us

Malappuram

പൊന്നാനി ബ്ലോക്ക് പഞ്ചായത്തില്‍ പോരാട്ടം കനക്കും

Published

|

Last Updated

പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഇത്തവണ പോരാട്ടം കനക്കും. കഴിഞ്ഞ തവണ ഇഞ്ചോടിഞ്ച് നടന്ന പോരാട്ട മത്സരത്തില്‍ ഒരു സീറ്റിന് മേല്‍ക്കൈ നേടിയാണ് സി പി എം ഭരണത്തിലെത്തിയത്. ഇത്തവണ ഭരണം തിരിച്ച് പിടിക്കാനുള്ള അങ്കത്തിനിറങ്ങിയിരിക്കുകയാണ് പ്രതിപക്ഷം. ഭരണം നിലനിര്‍ത്താനുള്ള തന്ത്രങ്ങള്‍ മെനയുകയാണ് ഭരണപക്ഷം. ഐ എ വൈ പദ്ധതിക്ക് സംസ്ഥാന സര്‍ക്കാര്‍ വിഹിതം കൃത്യമായി ലഭിക്കാത്തത് മൂലം മറ്റ് വികസന പദ്ധതികള്‍ ഏറ്റെടുത്ത് നടത്താന്‍ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നതായി ഭരണപക്ഷം ആരോപിക്കുന്നു.
എടപ്പാള്‍ സി എച്ച് സിയില്‍ എന്‍ ആര്‍ എച്ച് എം ഫണ്ട് ഉപയോഗിച്ച് മാതൃശിശു കെട്ടിടം നിര്‍മിച്ചു. ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന സാന്ത്വനം പെയിന്‍ ആന്റ്പാലിയേറ്റീവ് ക്ലിനിക്കിന് 11 ലക്ഷം രൂപയുടെ മരുന്ന് ഉപകരണങ്ങള്‍ നല്‍കി. തവനൂരില്‍ പ്രവര്‍ത്തിക്കുന്ന വൃദ്ധമന്ദിരത്തിന്റെ ഭൗതിക സാഹചര്യം വര്‍ധിപ്പിക്കുന്നതിന് 17 ലക്ഷവും മഹിളാ മന്ദിരത്തിന്റെ ഭൗതിക സാഹചര്യം വര്‍ധിപ്പിക്കുന്നതിന് 16 ലക്ഷം രൂപയും ചെലവഴിച്ചു. വൃദ്ധ മന്ദിരത്തില്‍ 16 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മിക്കുന്ന മാലിന്യ സംസ്‌കരണ പ്ലാന്റിന്റെ നിര്‍മാണം അന്തിമ ഘട്ടത്തിലാണ്. ലേബര്‍ ബേങ്ക് ഉപയോഗിച്ച് 10 ഏക്കറോളം സ്ഥലത്ത് കൃഷിയിറക്കുന്നതിനും സാധിച്ചു. എടപ്പാള്‍ ജംഗ്ഷനില്‍ യാതൊരു വികസനവും കൊണ്ട് വരാന്‍ ഭരണസമിതിക്കായില്ല. ജംഗ്ഷനില്‍ ശൗചാലയം നിര്‍മിക്കണമെന്ന പൊതു ആവശ്യത്തെയും ഭരണ സമിതി കണ്ണടച്ചു. എന്നാല്‍ ജില്ലാ പഞ്ചായത്ത് അവശ്യം പരിഗണിക്കുകയും പദ്ധതി ആവിഷ്‌കരിക്കുകയും ചെയ്തു.

Latest