Connect with us

Palakkad

വൃക്കരോഗിയായ ഗൃഹനാഥന്‍ ചികിത്സാ സഹായം തേടുന്നു

Published

|

Last Updated

കൊപ്പം: വൃക്കരോഗംമൂലം ദുരിതമനുഭവിക്കുന്ന ഗൃഹനാഥന്‍ തുടര്‍ ചികിത്സക്കായി സുമനസ്സുകളുടെ കനിവ് തേടുന്നു. കുലുക്കല്ലൂര്‍ ഗ്രാമ പഞ്ചായത്തിലെ ചുണ്ടമ്പറ്റ വെങ്കിട്ട പരേതനായ മുഹമ്മദ്കുട്ടിയുടെ മകന്‍ മൊയ്തുവാണ് (50) ചികിത്സക്കും നിത്യചെലവുകള്‍ക്കും വകയില്ലാതെ പ്രയാസപ്പെടുന്നത്.
ഗുരുതരമായ വൃക്കരോഗത്തിന് പത്ത് വര്‍ഷത്തോളമായി ചികിത്‌സ നടത്തിവരുന്ന മൊയ്തുവിന്റെ രണ്ട് വൃക്കകളും തകരാറിലാണ്. വൃക്ക മാറ്റിവെക്കുന്നതടക്കമുള്ള വിദഗ്ധ ചികിത്സ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചെങ്കിലും നിര്‍ധനനായ മൊയ്തുവിന്റെ കുടുംബത്തിന് ഇതിനുള്ള പണം കണ്ടെത്താന്‍ കഴിയുന്നില്ല. നാല്‌സെന്റ് സ്ഥലത്തുള്ള ചെറിയൊരു വീട്ടിലാണ് ഭാര്യ മറിയയും മൊയ്തുവും താമസിക്കുന്നത്. നാട്ടുകാരുടെയും ബന്ധുക്കളുടെയും സഹായം കൊണ്ടാണ് ഇത്രയും കാലം ചികിത്സ നടത്തി പോന്നിരുന്നത്. കൂലിപ്പണി ചെയ്താണ് ഇയാള്‍ കുടുംബം പോറ്റയിരുന്നത് എന്നാല്‍ രോഗം പിടിപെട്ടതോടെ പണിക്കുപോകാനും കഴിയാത്ത സ്ഥിതിയിലാണ്. മാസം പതിനായിരം രൂപയോളം മരുന്നിനും മറ്റു ചികിത്‌സക്കുമായി ചിലവുവരുന്നുണ്ട്. ശരീരമാസകലം നീരും കണ്ണിന് കാഴ്ചക്കുറവും വന്നിട്ടുണ്ട്. ഇപ്പോള്‍ ആഴ്ചയില്‍ രണ്ട് ദിവസം ഡയാലിസിസ് ചെയ്താണ് ജീവന്‍ നിലനിര്‍ത്തുന്നത്. സാമ്പത്തിക പരാധീനതമൂലം ഇപ്പോള്‍ കാര്യമായ ചികിത്സയൊന്നും നടക്കുന്നില്ല. മൊയ്തുവിന്റെ ദയനീയ അവസ്ഥ മനസ്സിലാക്കി നാട്ടുകാര്‍ ചേര്‍ന്ന് ചികിത്‌സാ സഹായ സമിതി രൂപവത്കരിച്ച് ഫെഡറല്‍ബാങ്കിന്റെ കൊപ്പം ശാഖയില്‍ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. ഭാരവാഹികള്‍ ജില്ലാപഞ്ചായത്ത് മെമ്പര്‍ ഇ കെ മുഹമ്മദ്കുട്ടിഹാജി (ചെയര്‍മാന്‍) ഇളയോടത്ത് മുസ്തഫ (കണ്‍വീനര്‍), ഒ ട്ടി ആറ്റക്കോയതങ്ങള്‍ (ട്രഷറര്‍).
അക്കൗണ്ട് നമ്പര്‍ 21520100030149 കഎടഇ രീറല FDRL0002152 സുമനസ്സുകളുടെ കാരുണ്യത്തിനായി കാത്തിരിക്കുകയാണ് ഈനിര്‍ധനകുടുംബം. ബന്ധപ്പെടേണ്ട നമ്പര്‍ ഇ കെ മുഹമ്മദ്കുട്ടിഹാജി-9447694238.