Connect with us

Palakkad

ജാതി,സമുദായങ്ങളുടെ പേരില്‍ വോട്ട് ചോദിക്കരുതെന്ന് ജില്ലാ കലക്ടര്‍

Published

|

Last Updated

പാലക്കാട്: ഇലക്ഷന്‍ മാതൃകാപരമായി നടത്തുന്നതിന് എല്ലാവരും സഹകരിക്കണമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ പെരുമാറ്റചട്ടത്തെക്കുറിച്ച് രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു കലക്ടര്‍. ജാതിയുടെയും സമുദായങ്ങളുടേയും പേരില്‍ വോട്ട് ചോദിക്കാന്‍ പാടില്ല. ആരാധനാലയങ്ങള്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിനുളള വേദിയായി ഉപയോഗിക്കരുത്.
ഏതെങ്കിലും സ്ഥാനാര്‍ത്ഥിക്കോ സമ്മതിദായകനോ അവര്‍ക്കു താല്‍പര്യമുളള വ്യക്തികള്‍ക്കോ എതിരേ സാമൂഹിക ബഹിഷ്‌ക്കരണം, സാമൂഹിക ജാതി‘്രഷ്ട് തുടങ്ങിയ ഭീഷണികള്‍ പുറപ്പെടുവിക്കരുതെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. ലഘുലേഖകളുടേയും പോസ്റ്ററുകളുടേയും പുറത്ത് അവ അച്ചടിക്കുന്ന ആളുകളുടേയും പ്രസാധകരുടെയും പേരും മേല്‍വിലാസവും ഉണ്ടായിരിക്കണം.
അച്ചടിക്കുന്നതിന് മുന്‍പ് പ്രസാധകനെ തിരിച്ചറിയുന്നതിന് രണ്ട് പേര്‍ സാക്ഷ്യപ്പെടുത്തിയ നിശ്ചിത ഫോറത്തിലുള്ള പ്രഖ്യാപനം പ്രസുടമടയ്ക്ക് നല്‍കണം. അച്ചടിച്ചശേഷം ഈ പ്രഖ്യാപനവും അച്ചടിരേഖയുടെ പകര്‍പ്പും സഹിതം പ്രസ് ഉടമ നിശ്ചിത ഫോറത്തില്‍ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് അയച്ചു കൊടുക്കണം.
നിബന്ധനകള്‍ ലംഘിക്കുന്നത് ആറുമാസത്തോളം തടവോ പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. തെരഞ്ഞടുപ്പ് പരസ്യ ബോര്‍ഡുകള്‍, ബാനറുകള്‍ എന്നിവ സ്ഥാപിച്ചിട്ടുള്ളതും ഉയര്‍ത്തിയിട്ടുള്ളതും സംബന്ധിച്ച വിവരം വരണാധികാരിയെ നിശ്ചിത ഫോറത്തില്‍ അറിയിക്കണം.
സബ് കലക്ടര്‍ പി ബി നൂഹ്, ജില്ലാ പോലീസ് സൂപ്രണ്ട് എന്‍ വിജയകുമാര്‍, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ ആര്‍ വിജയകുമാര്‍ വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ സംബന്ധിച്ചു.

Latest