Connect with us

Kerala

എസ്എന്‍ഡിപി-ബിജെപി ബന്ധത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മൗനം ദുരൂഹമാണെന്ന് കോടിയേരി

Published

|

Last Updated

തിരുവനന്തപുരം: എസ്എന്‍ഡിപി-ബിജെപി ബന്ധത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മൗനം ദുരൂഹമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എസ്എന്‍ഡിപിയെ സംഘപരിവാര്‍ തൊഴുത്തില്‍ കെട്ടാനുള്ള നീക്കത്തിനെതിരെ വി.എം.സുധീരന്‍ ശക്തമായി പ്രതികരിക്കുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഉമ്മന്‍ ചാണ്ടിക്ക് മൗനമാണ്. എസ്എന്‍ഡിപി-ബിജെപി ബന്ധത്തിനു ഉമ്മന്‍ ചാണ്ടിയുടെ ഒത്താശയുണ്ട്്. ഇതിനു തെളിവാണ് എ.എന്‍.രാജന്‍ ബാബു പുതിയ രാഷ്ട്രീയ പാര്‍ട്ടിക്ക് വേണ്ട നിയമോപദേശം നല്കിയത്. കേരളത്തില്‍ വര്‍ഗീയ ധ്രൂവീകരണത്തിനാണ് ആര്‍എസ്എസ് ശ്രമിക്കുന്നത്. ഇതിനെതിരെ സിപിഎം ശക്തമായി രംഗത്തുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

Latest