Connect with us

Kozhikode

ലോക പട്ടംപറത്തല്‍ ദിനാചരണവും സെമിനാറും നടത്തി

Published

|

Last Updated

കോഴിക്കോട്: ലോക പട്ടംപറത്തല്‍ ദിനത്തോടനുബന്ധിച്ച് ദിനാചരണ പരിപാടിയും സെമിനാറും നടത്തി. കൈറ്റ് ഫ്‌ളൈയേഴ്‌സ് ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ ഹോട്ടല്‍ അളകാപുരിയില്‍ നടന്ന സെമിനാര്‍ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ ജോയന്റ് സെക്രട്ടറി പിഎ ഹംസ ഉദ്ഘാടനം ചെയ്തു. ഒളിമ്പിക്‌സില്‍ പട്ടംപറത്തല്‍ ഒരു പ്രദര്‍ശന മത്സരമാക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വണ്‍ഇന്ത്യ കൈറ്റ് ടീം, ഇന്‍ക്രഡിബ്ള്‍ ഇന്ത്യ വിമണ്‍സ് കൈറ്റ് ടീം, വണ്‍ വേള്‍ഡ് വണ്‍ സ്‌കൈ യുഎസ്എ എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
ജംഷിദ് പി ലില്ലി അധ്യക്ഷത വഹിച്ചു. സെമിനാറില്‍ പട്ടംപറത്തലുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ മെഹറൂഫ് മണലൊടി, പി വി അബ്ദുല്ല കോയ, ഡോ. കുഞ്ഞാലി, ഷാഹിര്‍ മണ്ണിങ്ങല്‍, അന്‍വര്‍ കള്ളിയത്ത്, നിസാം പീടീയേക്കല്‍, പി സിക്കന്ദര്‍, സാജിദ് തോപ്പില്‍ എന്നിവര്‍ പ്രബന്ധാവതരണം നടത്തി. പ്രസ് ക്ലബ് പ്രസിഡന്റ് കമാല്‍ വരദൂര്‍, ഭാസി മലാപ്പറമ്പ്, സുജിത്ത്, രഞ്ജിത്ത് ആന്‍ഡ്രൂസ്, സിന്ദു കുഴക്കല്‍ സംസാരിച്ചു. ചടങ്ങിന് മിനി എസ് നായര്‍ സ്വാഗതവും ഹാഷിം കടാക്കലകം നന്ദിയും പറഞ്ഞു.