Connect with us

Palakkad

കുതിരകള്‍ ടൗണില്‍ അപകട ഭീഷണിയുളവാക്കുന്നു

Published

|

Last Updated

ചിറ്റൂര്‍: തത്തമംഗലം ടൗണില്‍ റോഡിലൂടെ കുതിരകള്‍ നടന്നുപോകുന്നത് ഇതുവഴി സഞ്ചരിക്കുന്ന വാഹനങ്ങള്‍ക്ക് അപകടഭീഷണി. തത്തമംഗലം വൈദ്യുതി ഓഫീസ് മുതല്‍ പള്ളിമൊക്ക് വരെ റോഡിനു വീതികുറവായ സ്ഥലത്താണ് മൂന്നു കുതിരകള്‍ റോഡിനു കുറുകേ നട്ക്കുന്നത്. പൊള്ളാച്ചി-തൃശൂര്‍ അന്തര്‍സംസ്ഥാന പാതയായതിനാല്‍ നിരവധി ചരക്കുലോറികള്‍ ഇടതടവില്ലാതെ ഇതുവഴി സഞ്ചരിക്കുന്നുണ്ട്.
കുതിരകള്‍ റോഡിന്റെ എതിര്‍വശത്തു കൂടി നടക്കുമ്പോള്‍ പെട്ടെന്നു വാഹനം നിര്‍ത്തുന്നത് അപകട സാധ്യതയുണ്ടാക്കുന്നു. ഇക്കഴിഞ്ഞ ഏപ്രിലില്‍ തത്തമംഗലം അങ്ങാടിവേല മഹോത്സവത്തിനു പങ്കെടുപ്പിക്കാന്‍ തദ്ദേശവാസികള്‍ തമിഴ്‌നാട്ടില്‍നിന്നും വാങ്ങിയ കുതിരകളാണ് റോഡിലൂടെ തലങ്ങും വിലങ്ങും നടക്കുന്നത്.കുതിരകള്‍ രാത്രിസമയത്ത് വീടുകളിലേക്ക് തനിയേ തിരിച്ചുവരുമെന്നതിനാല്‍ ഉടമകള്‍ ഇവയെ ശ്രദ്ധിക്കാറില്ല. ഇത്തരത്തില്‍ അശ്രദ്ധമായി കുതിരകളെ റോഡിലേക്കു വിടുന്നവര്‍ക്കെതിരേ നഗരസഭാ അധികൃതര്‍ നടപടിയെടുക്കണമെന്നാണ് യാത്രക്കാര്‍ ആവശ്യപ്പെടുന്നത്.

---- facebook comment plugin here -----

Latest