Connect with us

Palakkad

രാഷ്ട്രീയ കുതന്ത്രം വീണ്ടും പയറ്റാന്‍ ഉമ്മന്‍ചാണ്ടി ശ്രമിക്കുന്നുവെന്ന്

Published

|

Last Updated

പാലക്കാട്: അരുവിക്കര ഉപ തെരഞ്ഞെടുപ്പില്‍ ഭരണവിരുദ്ധവികാരം എല്‍ഡിഎഫിന് അനുകൂലമല്ലാതാക്കാന്‍— നടത്തിയ രാഷ്ട്രീയ കുതന്ത്രം വീണ്ടും പയറ്റാനാണ് ഉമ്മന്‍ചാ—ണ്ടി നോക്കുന്ന തെന്ന് എ കെ ബാലന്‍ എം എല്‍ എ പറഞ്ഞു. എല്‍ ഡി എഫ് പാലക്കാട് മുനിസിപ്പാലിറ്റി തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു— അദ്ദേഹം. വരുന്ന തെരഞ്ഞെടുപ്പുകളിലും നിയമസഭാ തെരഞ്ഞെടുപ്പിലുമൊക്കെ ഇത് ആവര്‍ത്തിക്കപ്പെടും. അതിനാണ്— വെള്ളാപ്പള്ളിയെ ബി ജെപി പാളയത്തി ലെത്തിച്ചത്. ഇപ്പോള്‍ വെള്ളാപ്പള്ളി പൂര്‍ണമായും സംഘപരിവാര്‍ ഏജന്റായി മാറിയെന്നും അദ്ദേഹം പറഞ്ഞു.— വെള്ളാപ്പള്ളി നേടിയ കോടിക്കണക്കിന് രൂപയും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും— ദിനം പ്ര തി പുറത്തുവന്നുകൊണ്ടിരിക്കു കയാണ്. ഇടതുമുന്നണി ശ്രീനാരായണഗുരുവിന്റെ തത്വങ്ങളെ പിന്തുണച്ചിട്ടേയുള്ളുവെന്നും ഇത് തിരിച്ചറിയാന്‍ അനുയായികള്‍ക്ക് കഴിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്വാമി ശാശ്വതീകാനന്ദ യുടെ മുങ്ങിമരണം സംബന്ധിച്ച് വിവാദങ്ങള്‍ പുറത്തു കൊണ്ടുവരാന്‍ ഉമ്മന്‍ചാണ്ടി ആര്‍ജ്ജവം കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്തെ ഏകാധിപത്യത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന ബിജെപി സര്‍ക്കാരിനെതിരെ പ്രമുഖ സാംസ്‌കാരിക പ്രവര്‍ത്തകര്‍ പ്രതികരിച്ചു തുടങ്ങിയത് നല്ലതാണെന്നും അദ്ദേഹം പറഞ്ഞു.
പാലക്കാട് നഗരസഭയിലും സ്ത്രീകളോട് അപമര്യാദയായി പെരുമാറിയവരു ടെ നേതൃത്വത്തില്‍ നഗര”ഭരണം വന്നാല്‍ എന്തായിരിക്കും അ വ സ്ഥയെന്നും അദ്ദേഹം ചോദിച്ചു.—
ബിജെപിയും യുഡിഎഫും വേ ര്‍തിരിക്കാന്‍ പറ്റാത്ത ഒന്നായി ഈ തെരഞ്ഞെടുപ്പില്‍ മാറും. അതിനാല്‍ വരുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് കരുത്തും ശക്തിയും പകരാന്‍ എല്ലാവരും മുന്നോട്ടുവരണമെന്ന് എ കെ ബാലന്‍ പറഞ്ഞു.— തെരഞ്ഞെടുപ്പ് പ്രകടന പത്രിക സിപിഐ എം ഏരിയ സെക്രട്ടറി കെ നാരായണന്‍ പ്രകാശനം ചെയ്തു.— സിപിഎം സംസ്ഥാന കമ്മിറ്റിയംഗം എന്‍ എന്‍ കൃഷ്ണദാസ് സ്ഥാനാര്‍ഥിപ്പട്ടിക പ്രഖ്യാപിച്ചു.—————————————————

Latest