Connect with us

Palakkad

അഹല്യ-സൂര്യ ഫെസ്റ്റ് 2015 കെ പി എ സിയുടെ പ്രണയസാഗരം

Published

|

Last Updated

പാലക്കാട് :അഹല്യ-സൂര്യാഫെസ്റ്റിവലിന്റെ നാടകോത്സവത്തില്‍ ലിയോ ടോള്‍സ്‌റ്റോയിയുടെ “അന്നകരിനീന” യുടെ മലയാള ആവിഷ്‌കാരമായ കെ. പി. എ. സിയുടെ “പ്രണയസാഗരം” നാടകം അരങ്ങേറി. പഴയ സോവിയറ്റ് യൂണിയന്റെ പശ്ചാത്തലത്തിന് പകരം ഒരു വള്ളുവനാടന്‍ കഥകളിക്കളരിയുടെ ചുറ്റുപാടുകളിലാണ് കഥ വികസിക്കുന്നത്. അന്നയെന്ന കഥാപാത്രം ഗംഗയായും അലക്‌സി കൃഷ്ണനുണ്ണിയായും വ്രോന്‍സ്‌കി മാധവനായുമാണ് നമ്മുടെ മുന്നിലെത്തുന്നത്. മഞ്ജുസുരേഷ്, വി. ഡി ശിവാനന്ദന്‍, സജീവ് ചാലക്കുടി എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
പ്രലോ”നങ്ങള്‍ പലതുണ്ടായാലും ബന്ധങ്ങളില്‍ വിശുദ്ധത പുലര്‍ത്തിയില്ലെങ്കില്‍ ജീവിതം ദുരന്തപൂര്‍ണ്ണമാകുമെന്ന് വാര്‍ഷങ്ങള്‍ക്കിപ്പുറം നിന്ന് ഈ കഥ നമ്മോട് വീണ്ടും പറയുന്നു.
ഒ എന്‍വിയുടെ ഗാനങ്ങള്‍ക്ക് എം കെ അര്‍ജുനന്‍ മാസ്റ്ററാണ് സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്. ആര്‍ട്ടിസ്റ്റ് സുജാതനാണ് രംഗപടം. ഉദയകുമാര്‍ അഞ്ചലാണ് പശ്ചാത്തലസംഗീതം നിര്‍വ്വഹിച്ചത്. മികച്ച നാടകഅവതരണം, സംവിധാനം, പശ്ചാത്തല സംഗീതം, ഗാനരചന, മികച്ച ഗായകന്‍ (കല്ലറ ഗോപന്‍), ഗായിക (രാജലക്ഷ്മി), രംഗപടം എന്നിവയ്ക്ക് സംസ്ഥാന അവാര്‍ഡുകള്‍ സ്വന്തമാക്കിയ നാടകമാണിത്. സുരേഷ് ബാബു ശ്രീസ്ഥ രചന നിര്‍വ്വഹിച്ച നാടകം സംവിധാനം ചെയ്തത് മനോജ് നാരായണ്‍ ആണ്.—
പതിനൊന്നാംദിനമായ ഇന്നലെ ജയന്‍ ഗോപിനാഥ് അവതരിപ്പിച്ച ഗ്രാന്റ് വോക്കല്‍ കണ്‍സേര്‍ട്ടും സംഘടിപ്പിച്ചിരുന്നു. വയലിനില്‍ ആര്‍ സ്വാമിനാഥന്‍, മൃദംഗത്തില്‍ പാലക്കാട് കെ. എസ് മഹേഷ് കുമാര്‍, ഘടത്തില്‍ ഏലംകുളം ദീപു എന്നിവര്‍ അകമ്പടി സേവിച്ചു.

Latest