Connect with us

Gulf

ട്രാഫിക് പിഴയടക്കാന്‍ ദുബൈ പോലീസിന്റെ 'മാക്‌സ് ബോക്‌സ്' സംവിധാനം

Published

|

Last Updated

ദുബൈ: ട്രാഫിക് പിഴകളടക്കാന്‍ ദുബൈ പോലീസിന്റെ പുതിയ സ്മാര്‍ട് സംവിധാനം ആരംഭിച്ചു. ദുബൈ പോലീസിന്റെ സ്മാര്‍ട് സര്‍വീസസ് ഡയറക്ടറേറ്റ് ഡയറക്ടര്‍ കേണല്‍ ഖാലിദ് നാസര്‍ അല്‍ റസൂഖി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണിത്.
പദ്ധതിയുടെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംവിധാനിച്ച ആയിരത്തിലധികം സ്മാര്‍ട് കിയോസ്‌കുകള്‍ വഴി ഏതൊരാള്‍ക്കും ട്രാഫിക് പിഴ അടക്കാനാകും. പണമായോ ക്രഡിറ്റ് കാര്‍ഡ് വഴിയോ പിഴകളടക്കാം. മാക്‌സ് ബോക്‌സ് മിഡില്‍ ഈസ്റ്റ് കമ്പനിയുടെ സഹകരണത്തോടെ നടപ്പാക്കുന്ന സംവിധാനത്തെ “മാക്‌സ് ബോക്‌സ്” എന്നാണ് പേരിട്ടിരിക്കുന്നത്. സമയനഷ്ടം വരാതെ ഓരോരുത്തര്‍ക്കും തങ്ങളുടെ പിഴകളടക്കാനുള്ള സ്മാര്‍ട് സൗകര്യമാണ് മാക്‌സ്‌ബോക്‌സിലൂടെ ദുബൈ പോലീസ് ഒരുക്കിയിരിക്കുന്നത്. പിഴയടക്കാനുള്ള സൗകര്യം മാക്‌സ് ബോക്‌സ് പദ്ധതിയുടെ ഒന്നാംഘട്ടമാണ്. രണ്ടാംഘട്ടത്തില്‍ മറ്റു അഞ്ച് സ്മാര്‍ട്‌സേവനങ്ങള്‍കൂടി വൈകാതെ ആരംഭിക്കുമെന്ന് കേണല്‍ ഖാലിദ് നാസര്‍ അല്‍ റസൂഖി വ്യക്തമാക്കി.

Latest