Connect with us

Palakkad

യൂത്ത് കോണ്‍ഗ്രസിനെ പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ബ്ലോക്ക് ഓഫീസ് ഉപരോധിച്ചു

Published

|

Last Updated

ഒറ്റപ്പാലം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ യൂത്ത് കോണ്‍ഗ്രസിനെ പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ച് ബ്ലോക്ക് പ്രസിഡന്റുള്‍പ്പെടെ നിരവധി നേതാക്കളെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് ബ്ലോക്ക് ഓഫീസില്‍ പൂട്ടിയിട്ട് ഉപരോധിച്ചു.
യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എന്‍ കെ ജയരാജന് സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് യൂത്ത് കോണ്‍ഗ്രസുകാര്‍ ബ്ലോക്ക് ഓഫീസിലെ വൈദ്യുതി ബന്ധം വിഛേദിച്ച് നേതാക്കളെ ഉപരോധിച്ചത്. തുടര്‍ന്ന് പോലീസ് സംഭവസ്ഥലത്തെത്തി ഇരുക്കൂട്ടരെയും പങ്കെടുപ്പിച്ച ചര്‍ച്ച നടത്തി. പ്രശ്‌നത്തിന് തീരുമാനം കാണുമെന്ന ഉറപ്പിന്മേല്‍ ഉപരോധം അവസാനിപ്പിച്ചത്.
സംസ്ഥാന നേതാവ് ഡീന്‍ കുര്യാക്കോസ് ഒറ്റപ്പാലം സന്ദര്‍ശിച്ചപ്പോള്‍ യൂത്ത് കോണ്‍ഗ്രസിന് പ്രാതിനിധ്യം നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അന്ന് ഉറപ്പു നല്‍കുയും പിന്നീട്, യാതൊരു പരിഗണനയും നല്‍കാത്തതിനെ തുടര്‍ന്നായിരുന്നു ഉപരോധം.

കണ്‍വെന്‍ഷന്‍ നടത്തി
എലപ്പുള്ളി: എലപ്പുള്ളി മണ്ഡലം 19-ാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി കമ്മിറ്റി കണ്‍വന്‍ഷന്‍ മെമ്പര്‍ വി കാശി വിശ്വനാഥന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് പ്രസിഡന്റ് കെ കൃഷ്ണാര്‍ജുനന്‍ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് സെക്രട്ടറി എസ് കാജാഹുസൈന്‍, മെമ്പര്‍ ലോകേശ്വരി, കെ കരുണാകരന്‍, ഷര്‍മിള ദണ്ഡപാണി, പ്രഭാവതി ഭക്തവത്സലന്‍, പുഞ്ചക്കോട് വിജയന്‍, കുന്നാച്ചി പേച്ചുമുത്തു, കെ ശിവകുമാര്‍, കെ മോഹനന്‍, വി പ്രഭാകരന്‍, കെ പഴണി, പി രാജു, ദേവകി കൃഷ്ണന്‍, കെ സുഭദ്ര, ദേവകി പ്രഭാകരന്‍ എന്നിവര്‍ സംസാരിച്ചു.