Connect with us

Malappuram

നാമ നിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ ഒരു ദിവസം കൂടി: 3534 പേര്‍ പത്രിക സമര്‍പ്പിച്ചു

Published

|

Last Updated

മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പിന് നാമ നിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ ഒരു ദിവസം കൂടി ബാക്കി നില്‍ക്കെ 3534 പേര്‍ വിവിധ തദ്ദേശ സ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്നതിനായി പത്രിക സമര്‍പ്പിച്ചു. ഗ്രാമപഞ്ചായത്തിലേക്ക് 2906 പേരും ബ്ലോക്ക് പഞ്ചായത്തിലേക്ക് 80 പേരും ജില്ലാ പഞ്ചായത്തിലേക്ക് 24 പേരും മുനിസിപ്പാലിറ്റിയിലേക്ക് 524 പേരുമാണ് പത്രികകള്‍ നല്‍കിയത്. ഇവരില്‍ 1798 പേര്‍ പുരുഷന്‍മാരും 1736 പേര്‍ സ്ത്രീകളുമാണ്. ജില്ലാ പഞ്ചായത്തിലേക്ക് ചങ്ങരംകുളം ആതവനാട് ഡിവിഷനുകളില്‍ നിന്ന് ആറ് പേര്‍ പത്രികകള്‍ നല്‍കിയിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്തിലേക്ക് നല്‍കിയ പത്രികകളില്‍ നിലമ്പൂരിലാണ് കൂടുതല്‍. ഇവിടെ 25 പേരാണ് പത്രികകള്‍ നല്‍കിയത്. ഗ്രാമപഞ്ചായത്തില്‍ അങ്ങാടിപ്പുറം-155, കുറുവ – 93 പുഴക്കാട്ടിരി – 78, ചെറുകാവ്-2, പൊന്മള-64, മേലാറ്റൂര്‍-69 പത്രികകള്‍ നല്‍കിയിട്ടുണ്ട്. നഗരസഭകളില്‍ മലപ്പുറത്താണ് ഏറ്റവും കൂടുതല്‍ പത്രികകള്‍ നല്‍കിയിട്ടുള്ളത്. 124 പര്‍ ഇവിടെ പത്രിക നല്‍കിയിട്ടുണ്ട്. പെരിന്തല്‍മണ്ണയില്‍ 117 ഉം തിരൂരില്‍ 108 ഉം സ്ഥാനാര്‍ഥികള്‍ പത്രികള്‍ നല്‍കി കഴിഞ്ഞു.
നോമിനേഷന്‍
ഫോം കലക്ടറേറ്റില്‍ ലഭിക്കും
മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പിന് മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്കുളള നോമിനേഷന്‍ ഫോം കലക്ടറേറ്റില്‍ ഇലക്ഷന്‍ വിഭാഗത്തില്‍ ലഭിക്കും.
അങ്ങാടിപ്പുറത്ത് മാണി ഗ്രൂപ്പ് തനിച്ച് മത്സരിക്കും
പെരിന്തല്‍മണ്ണ: അങ്ങാടിപ്പുറം പഞ്ചായത്തില്‍ കോണ്‍ഗ്രസ് (മാണി) ഒറ്റക്ക് മത്സരിക്കാന്‍ തീരുമാനിച്ചു.
യു ഡി എഫിലെ ഘടകക്ഷികളായ കേരള കോണ്‍ഗ്രസിന് പരിയാപുരം കേന്ദ്രീകരിച്ച് സീറ്റ് കൊടുക്കാറുണ്ടായിരുന്നു.
2005 – 2010 കാലഘട്ടങ്ങളില്‍ ജോസഫ് ഗ്രൂപ്പ് നയിക്കുന്ന കേരള കോണ്‍ഗ്രസിന്റെ ഭാഗമായി ഇന്നത്തെ മാണി കോണ്‍ഗ്രസിന്റെ സംസ്ഥാന നേതാവായിരുന്ന ചാക്കോ വര്‍ഗീസായിരുന്നു പഞ്ചായത്ത് വൈസ് പ്രസിഡന്റ് പദവിയിലിരുന്നത്. 1995- 2000ലും ചാക്കോ വര്‍ഗീസ് വൈസ് പ്രസിഡന്റായിരുന്നു.
എന്നാല്‍ വര്‍ഷങ്ങളായി കോണ്‍ഗ്രസിന് നല്‍കിയിരുന്ന സീറ്റ് യു ഡി എഫ് നേതൃത്വം നല്‍കാത്തതിനെ തുടര്‍ന്നാണ് ഒറ്റക്ക് മത്സരിക്കാന്‍ തീരുമാനിച്ചത്. പഞ്ചായത്തിലെ 11, നാല്, 17 വാര്‍ഡുകളിലാണ് മത്സര രംഗത്ത്.

Latest