Connect with us

International

അന്താരാഷ്ട്ര പണ്ഡിത സമ്മേളനത്തിന് ഇസ്താംബുളില്‍ തുടക്കം

Published

|

Last Updated

ഇസ്താംബൂള്‍: തുര്‍ക്കി സര്‍ക്കാറിന് കീഴിലെ മതകാര്യ വകുപ്പ് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പണ്ഡിത സമ്മേളനത്തിന് പ്രൗഢമായ തുടക്കം. നാല് ദിവസം നീണ്ടുനില്‍ക്കുന്ന അന്താരാഷ്ട്ര സമ്മേളനത്തില്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്ത് ആള്‍ ഇന്ത്യ സുന്നി എജ്യുക്കേഷന്‍ ബോര്‍ഡ് ട്രഷറര്‍ മൗലാനാ മുഹമ്മദ് അഷ്‌റഫ് കിച്ചൈചവിയും മര്‍കസ് ഡയറക്ടര്‍ ഡോ.അബ്ദുല്‍ ഹകീം അസ്ഹരിയും പങ്കെടുത്തു. സമ്മേളനം നാളെ സമാപിക്കും.
ആഗോളതലത്തില്‍ മുസ്‌ലിം സമൂഹത്തിന്റെ ഉന്നമനത്തിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാനും തീവ്രവാദ നിലപാടുകളിലേക്ക് വഴിമാറിപോവുന്നത് തടയുന്നതിനുമുള്ള ഫലപ്രദമായ നിലപാടുകളും നയങ്ങളും രൂപവക്കരിക്കുന്നതിനുമാണ് സംഗമം സംഘടിപ്പിച്ചത്. മുസ്‌ലിം രാജ്യങ്ങളും സമൂഹവും തമ്മിലുള്ള ബന്ധം കാര്യക്ഷമമാക്കുക, മതസ്ഥാപനങ്ങള്‍ തമ്മിലുള്ള ഉടമ്പടികള്‍ക്ക് രൂപം നല്‍കുക, വ്യത്യസ്തമായ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ പരിചയപ്പെടുത്തുകയും വിശകലനം നടത്തുകയും ചെയ്യുക തുടങ്ങിയ ലക്ഷ്യങ്ങളാണ് ഈ വര്‍ഷത്തെ പണ്ഡിത സംഗമത്തിനുള്ളതെന്ന് തുര്‍ക്കി മതകാര്യവിഭാഗം അറിയിച്ചു. തുര്‍ക്കി മതകാര്യവിഭാഗം പ്രസിഡന്റ് ഡോ.മുഹമ്മദ് ഗോര്‍ബസ് അധ്യക്ഷത വഹിച്ചു. ഡോ. അബ്ദുല്‍ ഹകീം അസ്ഹരി പ്രബന്ധം അവതരിപ്പിച്ചു.

Latest