Connect with us

Kozhikode

കോഴിക്കോടിനെ സ്മാര്‍ട്ട് നഗരമാക്കുമെന്ന് എല്‍ ഡി എഫ്

Published

|

Last Updated

കോഴിക്കോട്: കോഴിക്കോടിനെ സ്മാര്‍ട്ട് നഗരമാക്കുമെന്ന് എല്‍ ഡി എഫ് കോര്‍പറേഷന്‍ പ്രകടന പത്രിക. ഇന്നലെ നടന്ന എല്‍ ഡി എഫ് കോര്‍പറേഷന്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രകടന പത്രിക പുറത്തിറക്കി.
നഗര വികസനത്തിനുതകുന്ന പദ്ധതികള്‍ക്ക് രൂപം നല്‍കുന്നതിനും ഇതിന്റെ നിര്‍വഹണത്തിനാവശ്യമായ വിഭവ സ്രോതസുകള്‍ കണ്ടെത്തുന്നതിനും സമയ ബന്ധിതമായ നിര്‍വഹണം ഉറപ്പുവരുത്തുന്നതിനുമായ സിറ്റി ഡവലപ്‌മെന്റ് കണ്‍സേള്‍ട്ടേറ്റീവ് കമ്മിറ്റി രൂപവത്കരിക്കുമെന്നും ഇടത് മുന്നണി പ്രകടന പത്രിക വാഗ്ദാനം നല്‍കുന്നു. സമഗ്രമായ നഗര ഗതാഗത വികസനം സാധ്യമാക്കുന്നതിനും കാര്യക്ഷമമായ നഗര സംവിധാനമുണ്ടാക്കുന്നതിനും നടപടികള്‍ സ്വീകരിക്കും. നഗരത്തില്‍ സൗരോര്‍ജ തെരുവുവിളക്കുകള്‍ വ്യാപകമാക്കും. ജനങ്ങള്‍ക്ക് സേവനങ്ങള്‍ ലഭിക്കുന്നതിലുള്ള കാലതാമസം ഒഴിവാക്കാന്‍അദാലത്ത് സെല്‍ രൂപവത്കരിക്കും. പൈതൃകങ്ങള്‍ സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കുന്നതോടൊപ്പം കോഴിക്കോടിനെ സാംസ്‌കാരിക തലസ്ഥാനമാക്കാനും നടപടി സ്വീകരിക്കും. മാലിന്യപ്രശ്‌നം പരിഹരിക്കുമെന്നും കുടിവെള്ള ലഭ്യത ഉറപ്പുവരുത്തുമെന്നും പ്രകടന പത്രിക ഉറപ്പുനല്‍കുന്നു. എല്ലാവര്‍ക്കും പാര്‍പ്പിടം, ടൗണ്‍ എംപ്ലോയ്‌മെന്റ് സെന്റര്‍, തുടങ്ങിയ നിരവധി വാഗ്ദാനങ്ങളാണ് പ്രകടന പത്രികയിലുള്ളത്.

Latest