Connect with us

Wayanad

ദേശീയതയും മതേതരത്വവും തകര്‍ക്കാന്‍ അനുവദിക്കരുത് -കെ എല്‍ പൗലോസ്

Published

|

Last Updated

കല്‍പ്പറ്റ: ഇന്ത്യന്‍ ദേശീയതയും മതേതരത്വവും തകര്‍ക്കാന്‍ ശ്രമിക്കുന്ന ശക്തികള്‍ക്കെതിരെ ജനാധിപത്യ പ്രതിരോധം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ഡി സി സി പ്രസിഡന്റ് കെ എല്‍ പൗലോസ് പ്രസ്താവിച്ചു. കേരള എന്‍ ജി ഒ അസോസിയേഷന്‍ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് ഉമാശങ്കര്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.രാധാകൃഷ്ണന്‍, കെ പ്രകാശന്‍, വി സി സത്യന്‍ പ്രസംഗിച്ചു. സിവില്‍ സ്റ്റേഷനുമുന്നില്‍ നിന്നും ആരംഭിച്ച ജീവനക്കാരുടെ പ്രകടനം എന്‍ ഡി അപ്പച്ചന്‍ എം എല്‍ എ. ഫളാഗ് ഓഫ് ചെയ്തു.
ആയിരത്തി അഞ്ഞൂറ് ജീവനക്കാര്‍ പങ്കെടുത്ത പ്രകടനത്തിന് ജില്ലാ പ്രസിഡണ്ട് ഉമാശങ്കര്‍, ജില്ലാ സെക്രട്ടറി കെ.രാധാകൃഷ്ണന്‍, കെ.പ്രകാശന്‍, ബിനു കോറോത്ത്, രമേശന്‍ മാണിക്യന്‍, ടി എ വാസുദേവന്‍, ഒ എം ജയേന്ദ്രകുമാര്‍, കെ വിസതീഷ്ചന്ദ്രന്‍, മോബിഷ്.പി തോമസ്, കെ കെ രമാദേവി, ജോര്‍ജ്ജ് സെബാസ്റ്റ്യന്‍, കെ.എ.ഉമ്മര്‍, വി സി സത്യന്‍, വി.മനോജ്, മുജീബ്, കെ ടി ഷാജി, കെ ടി അജിത്കുമാര്‍, ആര്‍ ചന്ദ്രശേഖരന്‍, സി ജി ഷിബു, ആര്‍ രാംപ്രമോദ്, യൂസഫ്, എം ജി അനില്‍കുമാര്‍, പി ജെ ഷൈജു, അഷ്‌റഫ്ഖാന്‍, കെ രതീഷ്‌കുമാര്‍, ജി പ്രവീണ്‍കുമാര്‍ നേതൃത്വം നല്‍കി.

Latest