കൈക്കൂലിക്കേസുമായി ബന്ധപ്പെട്ട് സിബിഐ ചോദ്യം ചെയ്തയാള്‍ ആത്മഹത്യ ചെയ്തു

Posted on: October 15, 2015 8:52 pm | Last updated: October 15, 2015 at 10:21 pm
SHARE

തിരുവനന്തപുരം: ഇന്‍കംടാക്‌സ് കൈക്കൂലിക്കേസുമായി ബന്ധപ്പെട്ട് സിബിഐ ചോദ്യം ചെയ്തയാള്‍ ആത്മഹത്യ ചെയ്ത നിലയില്‍. തിരുവനന്തപുരം ഇടത്തറ സ്വദേശി കുമാര്‍ ആണ് മരിച്ചത്. വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിലാണ് ഇയാളെ കണ്ടെത്തിയത്.
കുമാറിന്റെ വീട്ടില്‍ പൊലീസ് റെയ്ഡ് നടത്തിയിരുന്നു. ഇന്‍കംടാക്‌സ് ഓഫീസറുടെ ബിനാമിയാണ് ഇയാളെന്ന് സംശയിച്ചായിരുന്നു പൊലീസിന്റെ റെയ്ഡ്.