Connect with us

National

ജനങ്ങള്‍ക്ക് സര്‍ക്കാരിനെ ചോദ്യം ചെയ്യാന്‍ കഴിയണം: പ്രധാനമന്ത്രി

Published

|

Last Updated

ന്യൂഡല്‍ഹി: ജനങ്ങള്‍ക്കും സര്‍ക്കാരിനുമിടയില്‍ പരസ്പര വിശ്വാസം വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങള്‍ക്ക് സര്‍ക്കാരിനെ ചോദ്യം ചെയ്യാനുള്ള അവകാശമുണ്ടായിരിക്കുകയും വേണം. ഇത് ജനാധിപത്യത്തില്‍ വിശ്വാസം വര്‍ധിപ്പിക്കുകയാണ് ചെയ്യുകയെന്നും അദ്ദേഹം പറഞ്ഞു. വിവരാവകാശ നിയമം നിലവില്‍ വന്നതിന്റെ പത്താം വാര്‍ഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
ഇക്കാലത്ത് ഭരണരംഗത്ത് രഹസ്യ സ്വഭാവം ആവശ്യമില്ല. ഭരണകാര്യങ്ങളില്‍ കൂടുതല്‍ സുതാര്യമാകുന്നത് പൗരന്‍മാര്‍ക്ക് കൂടുതല്‍ സഹായകരമാവുകയേ ഉള്ളൂ. സര്‍ക്കാരിന്റെ നയങ്ങള്‍ പരിശോധിക്കാന്‍ വിവരാവകാശ നിയമത്തിനു കഴിയും. അപേക്ഷയ്ക്ക് കൃത്യവും സുതാര്യവുമായ മറുപടി നല്‍കണം. വിവരാവകാശ നിയമം അറിയുന്നതിനു മാത്രമുള്ളതല്ല. മറിച്ച് ചോദ്യം ചെയ്യുന്നതിനുള്ളത് കൂടിയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

Latest