Connect with us

Gulf

നഴ്‌സുമാരെ കണ്ടെത്താന്‍ ആരോഗ്യ മന്ത്രാലയ കാമ്പയിന്‍

Published

|

Last Updated

ദുബൈ: ആരോഗ്യമന്ത്രാലയം പുതുവര്‍ഷ-വനിതാ നഴ്‌സുമാരെ കണ്ടെത്താന്‍ ദേശീയതലത്തില്‍ കാമ്പയിന്‍ ആരംഭിച്ചു. രാജ്യത്ത് നഴ്‌സുമാരുടെ ആവശ്യം വര്‍ധിച്ച സാഹചര്യത്തിലാണ് സ്വദേശികളെ നഴ്‌സിംഗ് മേഖലയിലേക്ക് ആകര്‍ഷിക്കാന്‍ കാമ്പയിന് തുടക്കമിട്ടിരിക്കുന്നത്. വ്യക്തികള്‍ക്കും സമൂഹത്തിനും ആവശ്യമായ ആരോഗ്യ പരിചരണം ഉറപ്പിക്കാനാണ് ഇത്തരം ഒരു കാമ്പയിന് തുടക്കമിട്ടിരിക്കുന്നതെന്ന് ആരോഗ്യമന്ത്രാലയത്തിലെ ആശുപത്രി വിഭാഗം അസി.അണ്ടര്‍ സെക്രട്ടറി ഡോ.യൂസുഫ് അല്‍ സര്‍ക്കാല്‍ വ്യക്തമാക്കി.
നഴ്‌സിംഗ് മേഖലയില്‍ നിരവധി തസ്തികകളാണ് സ്വദേശികളെ കാത്തിരിക്കുന്നത്. സാങ്കേതികവും ഭരണപരവും വിദ്യാഭ്യാസപരവും പരിശോധനയുമായിബന്ധപ്പെട്ടുമെല്ലാമുള്ളവ ഇതില്‍ ഉള്‍പെടും. സ്വദേശിവത്കരണ പ്രക്രിയയുടെ ഭാഗമായാണ് ഇത്തരമൊരു ക്യാമ്പയിന് ആരോഗ്യമന്ത്രാലയം തുടക്കമിട്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.