Connect with us

Malappuram

മലപ്പുറത്ത് കാണാതാകുന്ന കുട്ടികളുടെ എണ്ണം കൂടുന്നു

Published

|

Last Updated

കോട്ടക്കല്‍: ജില്ലയില്‍ കാണാതാകുന്ന കുട്ടികളുടെ എണ്ണം കൂടുന്നു. സ്‌കൂളുകളിലേക്ക് പേയി തിരിച്ചെത്താത്തവരാണ് ഏറെയും. ഇത് സംമ്പന്ധിച്ച് നടത്തിയ പഠനങ്ങളാണ് ഇത് വ്യക്തമാക്കുന്നത്.
കുടുംബ പ്രശ്‌നങ്ങള്‍, സ്‌കൂളുകളിലെ സാഹചര്യം എന്നിവയാണ് പ്രധാന കാരണം. നാളുക്കുനാള്‍ ഇത് കൂടി വരുന്ന സാഹചര്യം നിലനില്‍ക്കുകയാണ്. നാട് വിടുകയൊ അലഞ്ഞ് തിരിയുകയൊ ചെയ്യുന്നവരാണ് ഏറെയും. തട്ടിക്കൊണ്ട് പോകപെടുന്നവരുമുണ്ട്.
ഇത് സംബന്ധിച്ച് പരാതി ഉയര്‍ന്നതോടെ കുട്ടികളെ കണ്ടെത്തുന്നതിനും തിരിച്ചെത്തിക്കുന്നതിനുമായി നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. സാമൂഹിക നീതിവകുപ്പാണ് പരിശോധനകള്‍ നടത്തിയത്. ഉത്തരേന്ത്യ സംസ്ഥാനങ്ങളില്‍ നടത്തിയ പരിശോധന മാതൃകയാക്കിയാണ് സംസ്ഥാനത്ത് പദ്ധതികള്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. ഓപറേഷന്‍ പുഞ്ചിരി എന്ന പേരിലായിരുന്നു ഇത്. സംസ്ഥാനത്ത് വാത്സല്യ എന്ന പേരിലാണ് പരിശോധനകള്‍. ജില്ലാ ശിശു സംരക്ഷണ സമിതി, ചൈല്‍ഡ് ലൈന്‍, ജില്ലാ ഭരണകൂടം എന്നിവ സംയുക്തമായാണ് കുട്ടികളെ കണ്ടെത്തുന്നതിനുള്ള പദ്ധതികള്‍ ആരംഭിച്ചിരിക്കുന്നത്. ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്തുന്ന സംഘം പിടികൂടുന്ന കുട്ടികളെ അവരരവരുടെ വീടുകളിലൊ സുരക്ഷാ കേന്ത്രങ്ങളിലൊ എത്തിക്കും. ഇതിനായി പോലീസിന്റെ സംരക്ഷണവും തേടും. ഒരു മാസത്തിനകം പദ്ധതി പൂര്‍ത്തിയാക്കാനാണ് തീരുമാനം. ജില്ലയില്‍ കഴിഞ്ഞ ദിവസം പദ്ധതി തുടങ്ങിയരുന്നു. ഇതിന്റെ ഭാഗമായി ഇന്നലെ എടരിക്കോട് പുതുപ്പറമ്പില്‍ മെഡിക്കല്‍ ക്യാമ്പ് നടത്തി. 30 ഓളം കുട്ടികള്‍ പരിശോധനക്കെത്തി.

Latest