Connect with us

Kozhikode

അവഗണയില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ് നിസഹകരണം

Published

|

Last Updated

താമരശ്ശേരി: അവഗണയില്‍ പ്രതിഷേധിച്ച് താമരശ്ശേരിയില്‍ യൂത്ത് ലീഗിന്റെ നിസ്സഹകരണം. സമീപ പഞ്ചായത്തുകളില്‍ സീറ്റ് വിഭജനത്തില്‍ യൂത്ത് ലീഗിനെ പരിഗണിച്ചപ്പോള്‍ താമരശ്ശേരിയില്‍ ഒരു സീറ്റു പോലും ലഭിച്ചില്ലെന്നതാണ് യൂത്ത് ലീഗിന്റെ പരിഭവം.
പള്ളിപ്പുറം വാര്‍ഡില്‍ നിലവിലെ ബ്ലോക്ക് പഞ്ചായത്ത് അംഗം കെ സി മാമു മാസ്റ്ററെ മത്സരിപ്പിക്കരുതെന്ന് നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അവഗണിക്കപ്പെടുകയായിരുന്നു. നേതൃത്വത്തിന്റെ നിലപാടില്‍ പ്രതിഷേധിച്ച് പല വാര്‍ഡുകളിലും പ്രചാരണത്തില്‍ നിന്ന് വിട്ടു നില്‍ക്കാനാണ് യൂത്ത് ലീഗിന്റെ തീരുമാനം.
നിലവില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും നിയോജക മണ്ഡലം മുസ്‌ലിം ലീഗ് സെക്രട്ടറിയുമായ കെ വി മുഹമ്മദിനെതിരെ എസ് ടി യു നേതാവ് വി കെ മുഹമ്മദ് കുട്ടിമോന്‍ കുടുക്കിലുമ്മാരം വാര്‍ഡിലും ലീഗ് പഞ്ചായത്ത് പ്രസിഡന്റ് പി എസ് മുഹമ്മദലിക്കെതിരെ വാര്‍ഡ് സെക്രട്ടറി അബ്ദുല്‍ അസീസ് അവേലം വാര്‍ഡിലും രംഗത്തുണ്ട്.

 

---- facebook comment plugin here -----

Latest