Connect with us

Kozhikode

കെ എസ് ആര്‍ ട്ടി സി ബസ്സ്റ്റാന്‍ഡില്‍ നിന്ന് 11 കിലോ കഞ്ചാവ് ഷാഡോ പോലീസ് പിടികൂടി

Published

|

Last Updated

കോഴിക്കോട്: നഗരത്തിലും പരിസരത്തും വില്പന നടത്താനായി കൊണ്ടുവന്ന പതിനൊന്നര കിലോ കഞ്ചാവ് ഷാഡോ പോലീസ് പിടികൂടി. കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡില്‍ വെച്ചാണ് കഞ്ചാവുമായി ബസ്സിറങ്ങിയ കുടക് സ്വദേശി ബഷീറി(36)നെ പോലീസ് പിടികൂടിയത.് സിറ്റിയിലെ കോളജുകളിലും സ്‌കൂളുകളിലും വില്‍പന നടത്തുന്ന ചില്ലറ വില്‍പനക്കാര്‍ക്ക് കഞ്ചാവ് എത്തിച്ചു കൊടുക്കുന്ന മൊത്ത വിതരണക്കാരില്‍പ്പെട്ടയാളാണ് പ്രതിയെന്ന് പോലീസ് പറഞ്ഞു.
ഇയാള്‍ സ്ഥിരമായി ടൗണിലെ ചെറുകിട കച്ചവടക്കാര്‍ക്ക് കഞ്ചാവ് എത്തിച്ച് കൊടുക്കാറുണ്ടെന്നും പോലീസ് പറഞ്ഞു. തമിഴ്‌നാട്ടിലെ കമ്പത്ത് നിന്ന് ഏജന്റുമാര്‍ മുഖേന കുറഞ്ഞ വിലക്ക് കഞ്ചാവ് വാങ്ങി പെള്ളാച്ചി വഴി കോയമ്പത്തൂരില്‍ ട്രെയിനില്‍ എത്തി അവിടെ നിന്ന് കെ എസ് ആര്‍ ടി സി ബസില്‍ കോഴിക്കോട് എത്തിക്കുകയാണ് പതിവ്. ഇങ്ങനെ എത്തിക്കുന്ന കഞ്ചാവ് ആവശ്യക്കാര്‍ക്ക് കൊടുക്കുകയും ചെയ്യാറുള്ള പ്രതി പോലീസ് വലയിലാകുന്നത് ആദ്യമായിട്ടാണ്. രഹസ്യ വിവരത്തെ തുടര്‍ന്ന് ഷാഡോ പോലീസ് നിരീക്ഷണം നടത്തി വരികയായിരുന്നു.
എസ് ഐ ജി ഗോപകുമാര്‍, പ്രബേഷന്‍ എസ് ഐ സി രമേശ്, സീനിര്‍ സി പി ഒ ഷബിര്‍, സി പി ഒമാരായ ഷിറിന്‍ദാസ്, പ്രവീണ്‍ദാസ് എന്നിവരടങ്ങിയ ടീമാണ് പ്രതിയെ അറസ്റ്റ് ചെയ്തത.്‌