Connect with us

Kozhikode

ജില്ലാ പഞ്ചായത്തില്‍ 27 സ്ഥാനങ്ങള്‍ക്കായി 127 സ്ഥാനാര്‍ഥികള്‍

Published

|

Last Updated

കോഴിക്കോട്:തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ ജില്ലാ പഞ്ചായത്തിലെ 27 സ്ഥാനങ്ങളിലേക്ക് ജനവിധി തേടുന്നത് 127 സ്ഥാനാര്‍ഥികള്‍. എല്ലാ വാര്‍ഡുകളിലും സ്ഥാനാര്‍ഥികളെ നിര്‍ത്തിയത് ബി ജെ പി , വെല്‍ഫേര്‍ പാര്‍ട്ടികളാണ്. 27 ഡിവിഷനുകളിലും ഇരു പാര്‍ട്ടികളും സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കുന്നുണ്ട്.
രണ്ടാമത് ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നത് സി പി എമ്മിന്റെതാണ്. 17 സീറ്റിലാണ് സി പി എം മത്സരിപ്പിക്കുന്നത്. കോണ്‍ഗ്രസ് 12 സ്ഥാനങ്ങളിലേക്കും മുസ്‌ലിം ലീഗ് ഏഴ് വാര്‍ഡുകളിലും ജനതാദള്‍ യു അഞ്ച് വാര്‍ഡുകളിലും സി പി ഐ നാല് വാര്‍ഡുകളിലും സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കുന്നുണ്ട്. എന്‍ സി പി രണ്ട് സീറ്റിലും ഐ എന്‍ എല്‍, ആര്‍ എസ് പി, കേരള കോണ്‍ഗ്രസ്, സെക്യുലര്‍ കോണ്‍ഫ്രന്‍സ് എന്നീ പാര്‍ട്ടികള്‍ ഓരോ സീറ്റിലും മത്സരിക്കുന്നുണ്ട്. എസ് ഡി പി ഐക്ക് ഒമ്പത് വാര്‍ഡുകളില്‍ സ്ഥാനാര്‍ഥികളുണ്ട്. ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നത് കട്ടിപ്പാറ, അത്തോളി വാര്‍ഡുകളിലാണ്. ഇവിടെ ഏഴ് സ്ഥാനാര്‍ഥികള്‍ വീതം മത്സരിക്കുന്നു.മൂന്ന് സ്ഥാനാര്‍ഥികള്‍ മത്സര രംഗത്തുള്ളത് മൊകേരി വാര്‍ഡില്‍ മാത്രമാണ്. മറ്റ് വാര്‍ഡുകളില്‍ നാല് മുതല്‍ ആറ് വരെ സ്ഥാനാര്‍ഥികളുണ്ട്. കൂടുതല്‍ സ്ഥാനാര്‍ഥികളുള്ള കട്ടിപ്പാറ, അത്തോളി വാര്‍ടുകളില്‍ യു ഡി എഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത് മുസ്‌ലിം ലീഗാണ്.
ജില്ലാ പഞ്ചായത്തില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍: 1 അഴിയൂര്‍-മുബാസ് കല്ലേരി (ഐ എന്‍ എല്‍ ) എ ടി ശ്രീധരന്‍ (ജനതാദള്‍ യു) ടി കെ വാസു മാസ്റ്റര്‍(ബി ജെ പി ),2 എടച്ചേരി-പി കെ ശൈലജ (സി പി എം)പി ആര്‍ പ്രമീള (യു ഡി എഫ്) ഹേമലത(ബി ജെ പി) 3-നാദാപുരം അഹമ്മദ് പുന്നക്കല്‍ ( മുസ്ലിംലീഗ്),ജലീല്‍ ചാലക്കണ്ടി (എല്‍ ഡി എഫ്),ചാത്തു മാസ്റ്റര്‍(ബി ജെ പി ) 4 മൊകേരി : പി കെ സജിത (സി പി എം) പി മോനിഷ (ജനതാ ദള്‍ യു) പി പി ഇന്ദിര (ബി ജെ പി ),5 കുറ്റിയാടി: സത്യന്‍ കടിയങ്ങാട് (കോണ്‍ഗ്രസ് ) പി ജെ ജോര്‍ജ്ജ് ( സി പി എം ),കെ ദിലീപ് (ബി ജെ പി ) 6 പേരാമ്പ്ര : ബാലനാരായണന്‍ ( കോണ്‍ഗ്രസ് ) എ കെ ബാലന്‍(സി പി എം) കെ കെ രജീഷ്(ബി ജെ പി ) 7-കട്ടിപ്പാറ: അശ്രഫ് കരുവട്ടൂര്‍ ( സി പി ഐ) നജീബ് കാന്തപുരം ( മുസ്ലിംലീഗ്) ഷിബു ജോര്‍ജ്ജ് ( ബി ജെ പി ) 8-ബാലുശേരി: ബാബു പറശേരി (സി പി എം ) നിജേഷ് അരവിന്ദ് ( കോണ്‍ഗ്രസ്) കെ കെ ഗോപിനാഥന്‍(ബി ജെ പി ) 9-ഈങ്ങപ്പുഴ : വി ഡി ജോസഫ് (കോണ്‍ഗ്രസ്) ടി എം പൗലോസ്(സി പി ഐ) അജിത്കുമാര്‍ (ബി ജി പി) 10-കോടഞ്ചേരി: അന്നമ്മ മാത്യു(കോണ്‍ഗ്രസ്) ഷാന്റി ഷിബു (സി പി എം),ഷൈജ കെ സി ( ബി ജെ പി ) 11-തിരുവമ്പാടി: സി കെ കാസിം (മുസ്ലിംലീഗ്) ജോളി ജോസഫ് (സി പി എം) ജോസ് കാപ്പുമല ( ബി ജെ പി ),12-ഓമശേരി: ഏലിയാമ്മ ടീച്ചര്‍ (സി പി എം) പി ടി എം ഷറഫുന്നിസ( മുസ്ലിംലീഗ്) മല്ലിക ( ബി ജെ പി ) 13 ചാത്തമംഗലം: ആതിര ചാലിയേടത്ത് ( ജനതാദള്‍ യു) റീന മുണ്ടേങ്ങാട് (സി പി ഐ) വി പ്രിയ ( ബി ജെ പി ) 14-പന്തീരങ്കാവ്: സി ഉഷ ( സി പി എം) കെ ടി ജയലക്ഷ്മി( കോണ്‍) സുനിത(ബി ജെ പി ) 15- കടലുണ്ടി: ഭാനുമതി (സി പി എം)കെ ഷീസ ( ആര്‍ എസ് പി) ജുഗുനു(ബി ജെ പി ),16- കുന്ദമംഗലം: രജനി തടത്തില്‍( കോണ്‍ ) എം ആര്‍ രാജേശ്വരി (എന് സി പി ) ശ്രീജ (ബി ജെ പി ),17- കക്കോടി :ഇദു ഗംഗാധരന്‍ (കോണ്‍ ) താഴത്തടയില്‍ ജുമൈലത്ത് ( സി പി എം) ബിന്ദു (ബി ജെ പി ),18-മടവൂര്‍: സക്കറിയ എളേറ്റില്‍ (നാഷണല്‍ സെക്യുലര്‍ കോണ്‍ഫറന്‍സ്) എം എ ഗഫൂര്‍ മാസ്റ്റര്‍( മുസ്ലിംലീഗ്) റിഷാല്‍ (ബി ജെ പി ) 19 നരിക്കുനി: വി ഷക്കീല ടീച്ചര്‍ (കോണ്‍ ) സുമയ്യ ( എല്‍ ഡി എഫ്) നിഷ രാജു(ബി ജെ പി ),20-നന്മണ്ട; നൗഷീര്‍ പി പി (കോണ്‍ഗ്രസ് ) മുക്കം മുഹമ്മദ് ( എന്‍ സി പി ) ടി എ നാരായണന്‍ (ബി ജെ പി )21-അത്തോളി: വേലായുധന്‍ ( സി പി എം) വി എ സുരേഷ്ബാബു(മുസ്ലിംലീഗ്) പി സിദ്ധാര്‍ത്ഥന്‍(ബി ജെ പി )22-ഉള്ള്യേരി:ശ്രീജ (സി പി എം ) സലീന കുന്നുമ്മല്‍ (മുസ്ലിംലീഗ്) ശാന്ത(ബി ജെ പി ),23-അരീക്കുളം:ഗിരിജ മനത്താനത്ത്(കോണ്‍ഗ്രസ് ) ശാലിനി ബാലകൃഷ്ണന്‍( സി പി എം) ഷിംന കെ (ബി ജെ പി ) 24-മേപ്പയ്യൂര്‍: സുജാത മനക്കല്‍ (സി പി എം) ബിജി വിനോദ്(കേരള കോണ്‍) സി കെ ലീല (ബി ജെ പി )25 പയ്യോളി അങ്ങാടി: എം പി അജിത ( ജനതാദള്‍ യു) ഷീബ ( സി പി എം) ജയസുധ(ബി ജെ പി )26 മണിയൂര്‍ : ആര്‍ബലറാം (സി പി എം),എന്‍ കെ വത്സന്‍(ജനതാദള്‍ യു) കെ കെ രാജീവന്‍(ബി ജെ പി )27 ചോറോട്: “ടി കെ രാജന്‍ മാസ്റ്റര്‍ (സി പി ഐ) കെ പി ജയകുമാര്‍( കോണ്‍) പ്രഫുല്‍ കൃഷ്ണന്‍( ബി ജെ പി ). നാമ നിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസവും കഴിഞ്ഞതോടെ സ്ഥാനാര്‍ഥികള്‍ പ്രവര്‍ത്തന രംഗത്ത് സജീവമായിട്ടുണ്ട്. പ്രചരണ പ്രവര്‍ത്തനങ്ങളും ഊര്‍ജികമാണ്.

---- facebook comment plugin here -----

Latest