Connect with us

Malappuram

നെടിയിരുപ്പിലെ കോണ്‍ഗ്രസിന് കൈപ്പത്തി വേണം, കൊണ്ടോട്ടിക്കാര്‍ക്ക് വേണ്ട

Published

|

Last Updated

കൊണ്ടോട്ടി: കൊണ്ടോട്ടി നഗരസഭയിലേക്ക് മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളി ല്‍ പഴയ കൊണ്ടോട്ടി പഞ്ചായത്തില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്ക് കൈപത്തി വേണ്ട എന്നാണെങ്കില്‍ പഴയ നെടിയിരുപ്പ് പഞ്ചായത്തിലെ കോണ്‍ഗ്രസ് സ്ഥനാര്‍ഥികളില്‍ പലര്‍ക്കും കൈപത്തി ചിഹ്നം കിട്ടിയേ തീരൂ.
കൊണ്ടോട്ടി മേഖലയില്‍ ഒരു വാര്‍ഡില്‍ പോലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ കൈപത്തി ചിഹ്നത്തില്‍ മത്സരിക്കുന്നില്ല. മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും സി പി എമ്മും ചേര്‍ന്ന മതേതര മുന്നണിയാണ് ലീഗിനെ നേരിടുന്നത്.
കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ നെടിയിരുപ്പില്‍ ലീഗിനെതിരെ കോണ്‍ഗ്രസും സി പി എമ്മും ഒന്നിച്ചായിരുന്നു പോരാടിയിരുന്നെങ്കില്‍ കൊണ്ടോട്ടിയില്‍ കോണ്‍ഗ്രസും ലീഗും ഒന്നിച്ചായിരുന്നു എല്‍ ഡി എഫിനെ നേരിട്ടിരുന്നത്. കൊണ്ടോട്ടി നഗരസഭയായി മാറിയതോടെ നെടിയിരുപ്പിലെ ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ലീഗിനൊപ്പം നില്‍ക്കണമെന്നായപ്പോള്‍ കൊണ്ടോട്ടിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ലീഗിനെ വേണ്ടേ വേണ്ട. കോണ്‍ഗ്രസിനു മുനിസിപ്പല്‍ കമ്മിറ്റി പോലും ആയില്ലെന്നതും നെടിയിരുപ്പിലേയും കൊണ്ടാട്ടിയിലേയും പാര്‍ട്ടി പ്രവര്‍ത്തകരുടെ വൈവിധ്യമായ നയ നിലപാടുകളാണ്.