Connect with us

National

ശിവസേനയ്ക്ക് അരുണ്‍ ജെയ്റ്റ്‌ലിയുടെ രൂക്ഷ വിമര്‍ശം

Published

|

Last Updated

ന്യൂഡല്‍ഹി: ശിവസേനയ്ക്ക് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ ശക്തമായ താക്കീത്. അക്രമം വെച്ചു പൊറുപ്പിക്കാനാകില്ലെന്നും പ്രശ്‌നങ്ങളില്‍ സംവാദമാണ് വേണ്ടതെന്നും ജെയ്റ്റ്‌ലി പറഞ്ഞു. വിധ്വംസക ശക്തികളെ എതിര്‍ക്കണം. ചില സംഭവങ്ങള്‍ അതീവ ഗൗരവമേറിയതാണെന്നും അദ്ദേഹം പറഞ്ഞു.
ശിവസേനയുടെ അടക്കം രാജ്യത്ത് അക്രമ സംഭവങ്ങള്‍ രൂക്ഷമായ സാഹചര്യത്തിലാണ് അരുണ്‍ ജെയ്റ്റ്‌ലി മുന്‍ നിര്‍ത്തി സര്‍ക്കാര്‍ പ്രതിരോധവുമായി രംഗത്തെത്തിയത്. സ്വന്തം കാഴ്ചപ്പാടുകള്‍ അടിച്ചേല്‍പ്പിക്കാന്‍ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്താമെന്നാണ് ചിലരുടെ നിലപാട്. ഇത്തരം സംഭവങ്ങള്‍ സാമുദായിക ഐക്യം തകര്‍ക്കുകയാണ്. ഇതിനെതിരെ പ്രതികരിക്കാന്‍ എല്ലാവരും തയ്യാറാകണം. ജമ്മു കാശ്മീര്‍ പോലുള്ള സ്ഥലങ്ങളില്‍ സ്ഥിതി കൂടുതല്‍ വഷളാകുമെന്നതാണ് സ്ഥിതി. വിയോജിപ്പുകള്‍ പ്രകടിപ്പിക്കുന്നതിന് നിരവധി മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. അത്തരം സാധ്യതകളിലേക്കാണ് തിരിയേണ്ടത്. ചില ബിജെപി നേതാക്കളില്‍ നിന്നും പ്രകോപരനപരമായ പരാമര്‍ശങ്ങള്‍ ഉണ്ടായി. ഇവരോട് പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപി അധ്യക്ഷന്‍ അമിത് ഷായും അതൃപ്തി അറിയിച്ചതായും അരുണ്‍ ജെയ്റ്റ്‌ലി അറിയിച്ചു.