Connect with us

Gulf

അടിയന്തര സഹായമായി യു എ ഇ യമനിന് 46.2 കോടി അനുവദിച്ചു

Published

|

Last Updated

അബുദാബി: ആഭ്യന്തര യുദ്ധം താറുമാറാക്കിയ യമനിലെ ജനങ്ങളെ സഹായിക്കുന്നതിന്റെ ഭാഗമായി 46.2 കോടി ദിര്‍ഹം അടിയന്തര സഹായമായി യു എ ഇ അനുവദിച്ചു.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, പവര്‍ സ്റ്റേഷനുകള്‍, പോലീസ് സെന്ററുകള്‍, അഴുക്കുചാലുകള്‍, ഏഡന്‍ എയര്‍പോര്‍ട്ട്, പ്രസിഡന്‍ഷ്യല്‍ പാലസുകള്‍, പാസ്‌പോര്‍ട് ആന്റ് എമിഗ്രേഷന്‍ വകുപ്പുകള്‍ തുടങ്ങിയവയുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായാണ് അടിയന്തര സഹായം അനുവദിച്ചിരിക്കുന്നത്. യു എ ഇ റെഡ് ക്രസന്റ് സൊസൈറ്റി മുഖാന്തിരമാണ് യമനിന് പണം കൈമാറിയിരിക്കുന്നത്. സഊദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യസേന ഓപ്പറേഷന്‍ റെസ്റ്റോറിംഗ് ഹോപ് എന്ന പേരില്‍ യമനി സര്‍ക്കാരിനെതിരായി പോരാടുന്ന ഹൂത്തികള്‍ക്കെതിരെ ശക്തമായ മുന്നേറ്റമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. യു എ ഇയുടെ സാമ്പത്തികമുള്‍പെടെയുള്ള സഹായങ്ങളുടെ പിന്‍ബലത്തില്‍ ഏഡനില്‍ ധാരാളം വിദ്യാലയങ്ങള്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച് പഠന സാഹചര്യത്തിലേക്ക് അടുത്തിടെ തിരിച്ചെത്തിയിരുന്നു. ഏഡനിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് മാത്രം എട്ട് കോടി ദിര്‍ഹമാണ് യു എ ഇ അനുവദിച്ചതെന്ന് ഏഡന്‍ എജ്യുക്കേഷന്‍ ഡിപ്പാര്‍ട്‌മെന്റ് ഡയറക്ടര്‍ സലീം മഗ്ലാസ് വെളിപ്പെടുത്തി.
യു എ ഇ അടിയന്തരമായി അനുവദിച്ച സഹായമുപയോഗിച്ച് ഏഡനിലെ 18 പോലീസ് സ്റ്റേഷനുകളുടെ പുനരുദ്ധാരണവും പുനരധിവാസവും നടപ്പാക്കും. പോലീസിനാവശ്യമായ കാറുകള്‍, വാര്‍ത്താവിനിമയ സംവിധാനങ്ങള്‍, മറ്റുപകരണങ്ങള്‍ എന്നിവയും നഗരത്തിന്റെ സുരക്ഷ ഉറപ്പാക്കാന്‍ ലഭ്യമാക്കുമെന്നും സലീം പറഞ്ഞു.

---- facebook comment plugin here -----

Latest