Connect with us

International

പ്രതിപക്ഷ പ്രതിഷേധ റാലിക്ക് മുന്നോടിയായി കോംഗോയില്‍ ആശയവിനിമയ സംവിധാനങ്ങള്‍ വിച്ഛേദിച്ചു

Published

|

Last Updated

ബ്രാസവില്ലി: അധികാരത്തില്‍ തുടരാനുള്ള പ്രസിഡന്റിന്റെ വിവാദ തീരുമാനത്തിനെതിരെ പ്രതിപക്ഷം പ്രതിഷേധ റാലി നടത്താന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിയിരിക്കെ കോംഗോ തലസ്ഥാനത്ത് ആശയവിനിമയ സംവിധാനങ്ങള്‍ വിച്ഛേദിച്ചു. മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍, ‘ടെക്സ്റ്റ് മെസേജുകള്‍, ഫ്രഞ്ച് റേഡിയോയുടെ ആര്‍ എഫ് ഐ സിഗ്നലുകള്‍ എന്നിവ വിച്ഛേദിക്കപ്പെട്ടതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
തലസ്ഥാനമായ ബ്രാസവില്ലിയിലെ തെക്കന്‍ ജില്ലകളിലെ പ്രതിപക്ഷ മേഖലകളിലെ തെരുവുകളില്‍ അസാധാരണമാം വിധം പോലീസിനെയും സൈനിക പോലീസിനെയും നിയോഗിച്ചിരുന്നു. ഇവിടങ്ങളില്‍ കട കമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. പ്രസിഡന്റ് ഡെനിസ് സാസോ ഗുസോക്ക് അധികാരത്തില്‍ തുടരുന്നതിനായി നടത്തുന്ന ഭരണഘടനാപരിഷ്‌കരണം സംബന്ധിച്ച ഹിതപരിശോധന ഞായറാഴ്ച നടക്കാനിരിക്കെയാണ് പ്രതിപക്ഷം പ്രതിഷേധ റാലിക്കൊരുങ്ങിയത്. മൂന്ന് ദശാബ്ദമായി അധികാരത്തിലിരിക്കുന്ന ഗുസൊ അടുത്ത കാലയളവില്‍കൂടി പ്രസിഡന്റായിരിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. 72 വയസ്സായവരെ വീണ്ടും മത്സരിക്കുന്നതില്‍ നിന്ന് നിലവിലെ ഭരണഘടന തടയുന്നുണ്ട്. പ്രായം 70 വയസ്സായി നിജപ്പെടുത്തിയും പരമാവധി രണ്ട് തവണയും അധികാരത്തില്‍ തുടരാനുമാണ് ഭരണഘടന സ്വാതന്ത്ര്യം നല്‍കുന്നത്.

Latest