Connect with us

Palakkad

വോട്ടിംഗ് മെഷീനുകള്‍ തമിഴിലും മലയാളത്തിലും

Published

|

Last Updated

പാലക്കാട്: ജില്ലയിലെ തമിഴ് ഭൂരിപക്ഷമുള്ള നാലു ഡിവിഷനുകളില്‍ വോട്ടിംഗ് മെഷീനുകളില്‍ മലയാളത്തിലും തമിഴിലും സ്ഥാനാര്‍ത്ഥികളുടെ പേര് രേഖപ്പെടുത്തുമെന്ന് ജില്ലാ കലക്ടര്‍ പി മേരിക്കുട്ടി അറിയിച്ചു.
കലക്‌ട്രേറ്റില്‍ ചേര്‍ന്ന ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ത്ഥികളുടേയും രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടേയും യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു കലക്ടര്‍. ഭാഷാന്യൂനപക്ഷ മേഖലകളില്‍ പ്രാദേശിക ഭാഷ ഉപയോഗിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി. അട്ടപ്പാടി, കൊഴഞ്ഞാമ്പാറ, മീനാക്ഷിപുരം, കൊല്ലംങ്കോട് ഡിവിഷനുകളാണ് ഇതിന്റെ ഭാഗമായി തമിഴ് ഉപയോഗിക്കുന്നത്.
ജില്ലയില്‍ തിരഞ്ഞെടുപ്പ് സമാധാനപരമായി നടത്തുന്നതിന് രാഷ്ട്രീയ പാര്‍ട്ടികളുടെ സഹകരണം ഉണ്ടാകണമെന്ന് ജില്ലാ കലക്ടര്‍ അഭ്യര്‍ത്ഥിച്ചു. തിരഞ്ഞെടുപ്പ് സംബന്ധിച്ച നടപടിക്രമങ്ങള്‍ രാഷ്ട്രീയപാര്‍ട്ടികളും പോളിംഗ് ഏജന്റുമാരും സ്ഥാനാര്‍ഥികളും മനസ്സിലാക്കിയിരിക്കണം.
തിരഞ്ഞടുപ്പ് ദിവസം രാവിലെ ബൂത്തുകളില്‍ നടത്തുന്ന മോക്ക്‌പോളിംഗ് നടപടികള്‍ പൂര്‍ത്തിയാക്കിയെന്ന് ഏജന്റുമാര്‍ ഉറപ്പു വരുത്തണം. ജില്ലപഞ്ചായത്ത് സ്ഥാനാര്‍ഥികള്‍ക്ക് മൈക്ക് ഉപയോഗിക്കുന്നതിന് ബന്ധപ്പെട്ട ഡി വൈ എസ് പിക്ക് അപേക്ഷനല്‍കണമെന്നും ജില്ലാകലക്ടര്‍ പറഞ്ഞു. ജില്ലയില്‍ കൂടുതല്‍ വനിതാ ജീവനക്കാരായതിനാല്‍ പ്രിസൈഡിംഗ് ഓഫീസര്‍മാരായി വനിതകള്‍ ഉണ്ടാവുമെന്നും ഇവരോട് പൂര്‍ണ്ണമായി സഹകരിക്കണെമന്നും കലക്ടര്‍ അഭ്യര്‍ത്ഥിച്ചു. തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ എല്ലാവരും പൂര്‍ണ്ണമായി പാലിക്കണം. ഗവ. സ്ഥലങ്ങളും സര്‍ക്കാര്‍ കെട്ടിടങ്ങളും തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിക്കരുത്. യോഗത്തില്‍, എ ഡി എം യു നാരായണന്‍ക്കുട്ടി ഫിനാന്‍സ് ഓഫീസര്‍ കെ വിജയകുമാര്‍, എച്ച് എസ് വിവശ്വനാഥന്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുത്തു.

---- facebook comment plugin here -----

Latest