Connect with us

Kerala

പിസി ജോര്‍ജ് ഒളിച്ചോടുകയാണെന്ന് തോമസ് ഉണ്യാടന്‍

Published

|

Last Updated

തിരുവനന്തപുരം: പിസി ജോര്‍ജ് ഒളിച്ചോടുകയാണെന്ന് ചീഫ് വിപ്പ് തോമസ് ഉണ്യാടന്‍. തെളിവുകളില്ലെന്ന് ആവര്‍ത്തിച്ചയാള്‍ എന്തിനാണ് രാജി വെയ്ക്കാനൊരുങ്ങുന്നതെന്നും ഉണ്യാടന്‍ ചോദിച്ചു
പിസി ജോര്‍ജിനെ പുറത്താക്കാന്‍ ആവശ്യമായ എല്ലാ തെളിവുകളും സ്പീക്കര്‍ക്ക് കൈമാറിയിരുന്നെന്നും തോമസ് ഉണ്യാടന്‍ പറഞ്ഞു.
എംഎല്‍എ സ്ഥാനത്ത് നിന്നും രാജി വെയ്ക്കാന്‍ ഒരുങ്ങുകയാണെന്ന് പിസി ജോര്‍ജ് നേരത്തെ വ്യക്തമാക്കിയിരുന്നു. അടുത്ത നിയമസഭാ സമ്മേളനത്തിന് മുമ്പ് രാജി വെയ്ക്കുമെന്ന നിലപാടിലാണ് പിസി ജോര്‍ജ്. രാജി വെച്ച ശേഷം കേരള കോണ്‍ഗ്രസ് സെക്കുലറിന്റെ നേതൃത്വം ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Latest